|    May 23 Tue, 2017 3:16 am
FLASH NEWS

അറ്റകുറ്റ പണി വൈകുന്നു; അഞ്ചാംദിനവും തൃശൂര്‍ നഗരത്തില്‍ കുടിവെള്ളം മുടങ്ങി

Published : 11th April 2016 | Posted By: SMR

തൃശൂര്‍: നഗരത്തില്‍ തുടര്‍ച്ചയായ അഞ്ചാംദിനവും കുടിവെള്ളം മുടങ്ങി. പീച്ചി ജലശുദ്ധീകരണ ശാലയിലെ പൈപ്പ് ലൈനിലെ അറ്റകുറ്റപണി വൈകുന്നതാണ് കാരണം. പീച്ചി ജലശുദ്ധീകരണ ശാലയില്‍ നിന്നും തൃശൂര്‍ നഗരത്തിലേക്കുള്ള 700 എംഎം പ്രിമോ ഗ്രാവിറ്റി ലൈനിലെ ചോര്‍ച്ച അടയ്ക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലേക്കും സമീപ പഞ്ചായത്തിലേക്കുമുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചത്.
രണ്ട് ദിവസത്തിനകം അറ്റകുറ്റ പണി പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ കരുതിയതെങ്കിലും യാദൃശ്ചികമായി ജോലികള്‍ നീണ്ടുപോവുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ പണി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുമായി ജലസേചനവകുപ്പ് അധികൃതര്‍ നീങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ ആറിനാണ് അറ്റകുറ്റ പണിയുടെ ഭാഗമായി തൃശൂര്‍ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day