|    Oct 19 Fri, 2018 3:36 am
FLASH NEWS

അറ്റകുറ്റപ്പണി മുടങ്ങി; തെന്മല എംഎസ്എല്ലില്‍ അപകടങ്ങള്‍ പതിവാകുന്നു

Published : 9th September 2017 | Posted By: fsq

 

തെന്മല: റോഡുകളുടെ അറ്റകുറ്റപണികള്‍ നടക്കാത്തത് മൂലം തെന്മല എംഎസ്——എല്ലില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ വാഹനം അപകടത്തില്‍പ്പെട്ടതാണ് അവസാനത്തേത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക് പറ്റി. തലച്ചിറ സ്വദേശി ഹരികുമാര്‍ (48),വാളകം സ്വദേശി പ്രദീപ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുതുരുട്ടിയിലെ എടിഎമ്മില്‍ പണം നിറച്ച ശേഷം അഞ്ചല്‍ ഭാഗത്തേക്ക് പോകുംവഴിയാണ് പണവുമായി വന്ന ജീപ്പ് റോഡില്‍ തലകീഴായി മറിഞ്ഞത്. എന്നാല്‍ ഏതാനം മീറ്ററുകള്‍ ജീപ്പ് മുന്നോട്ടു പോയിരുന്നെങ്കില്‍ നൂറില്‍ പരം അടി താഴ്ചയിലേക്ക് ജീപ്പ് മറിയുമായിരുന്നു.  റോഡിലെ ഗട്ടറില്‍ വീണ് ജീപ്പിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണം. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ലക്ഷക്കണക്കിന് രൂപ ഉണ്ടായിരുന്നു . എടിഎം കൗണ്ടറുകളില്‍ പണം നിറയ്ക്കുന്ന സൗകാര്യാ ഏജന്‍സിയുടെ ജീവനക്കാര്‍ക്കാണ്  അപകടത്തില്‍ പരിക്കേറ്റത് .——

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss