|    Aug 18 Fri, 2017 4:57 am
FLASH NEWS

അറ്റകുറ്റപ്പണിയുടെ മറവില്‍ ഫണ്ട് പാഴാക്കുന്നതായി പരാതി

Published : 13th August 2017 | Posted By: fsq

 

ആലങ്ങാട്: പുതുക്കി പണിയാന്‍ പദ്ധതിയായിരിക്കെ 45ലക്ഷത്തോളം രൂപ മുടക്കി അനാവശ്യ അറ്റകുറ്റപണി നടത്താനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍. ഇറിഗേഷന്‍ വകുപ്പ് സംശയത്തിന്റെ നിഴലില്‍. തടിക്കകടവ് ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ പുതുക്കി പണിയുന്നതിനായി അപേക്ഷ നല്‍കിയിട്ട് ലഭിച്ചത് അറ്റകുറ്റപണി നടത്തി നവീകരിക്കാനുള്ള ഫണ്ടാണ്. കരുമാലൂര്‍ പഞ്ചായത്ത് പരിധിയില്‍ ജലസേചന സൗകര്യത്തിനായി നാല് ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസുകളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഒരു വര്‍ഷം മുന്‍പ് പഞ്ചായത്ത് അധികൃതര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കനാലുകള്‍ പുതുക്കി പണിത് ജലസേചന സൗകര്യം സുഗമമാക്കണമെന്നായിരുന്നു ആവശ്യം.എന്നാല്‍ പുതുക്കി പണിയുന്നതിനു പകരം തടിക്കകടവ് തണ്ടിരിക്കല്‍ ഇറിഗേഷന്‍ കനാല്‍ അറ്റകുറ്റപണി നടത്തി നവീകരിക്കാന്‍ ഫണ്ട് അനുവദിച്ചു. 45 ലക്ഷത്തോളം രൂപയാണ് കനാലിന്റെ അറ്റകുറ്റപണിക്കെന്ന നിലയില്‍ അനുവദിച്ചത്. ഇതോടെ നാശാവസ്ഥയിലുള്ള പഴയ കനാല്‍ പൊളിച്ച് പുതിയത് നിര്‍മിക്കുക എന്ന ആവശ്യം പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവില്‍ തടിക്കകടവ് ഫാം റോഡിന്റെയും സമീപത്തെ തടിക്കകടവ് കനാലിന്റെ ഒരു ഭാഗത്തിന്റെയും നിര്‍മാണത്തിന് നബാഡ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം നിര്‍മാണം നടന്നു വരികയുമാണ്.ഈ സമയത്ത് തടിക്കകടവ് തണ്ടിരിക്കല്‍ വരെയുള്ള ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തിയാല്‍ പിന്നീട് പൊളിച്ചു കളയേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനായി ചെലവാക്കിയ തുകയും പാഴാകും.പുതുക്കി പണിയാന്‍ പദ്ധതിയായിരിക്കെ 45ലക്ഷത്തോളം രൂപ മുടക്കി അനാവശ്യ അറ്റകുറ്റപണി നടത്താനുള്ള നീക്കത്തിനെതിരേ അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് നിസാര്‍ തടിക്കകടവ് പറഞ്ഞു. അതിന്റെ ഭാഗമായി തടിക്കകടവ് പടശേഖരസമിതി പ്രസിഡന്റ് ഷംസുദ്ദീന്‍, പൗരസമിതി പ്രസിഡന്റ് സലാംകൊടിയന്‍, റഷീദ് കൊടിയന്‍, സമീപവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക