|    Jan 23 Mon, 2017 3:57 am
FLASH NEWS

അറ്റകുറ്റപ്പണിയുടെ പേരില്‍ കണ്ണനല്ലൂരില്‍ പകല്‍ വൈദ്യുതി മുടക്കുന്നു

Published : 10th July 2016 | Posted By: SMR

കണ്ണനല്ലൂര്‍: കണ്ണനല്ലൂര്‍ ടൗണിലെ മുഴുവന്‍ ലൈനുകളും രാവിലെ മുതല്‍ ഓഫ് ചെയ്ത് വൈദ്യുതി ബോര്‍ഡിന്റെ അറ്റകുറ്റപ്പണി ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതി.
എല്ലാ ആഴ്ചയും ഒരു ദിവസം ഉച്ചയ്ക്ക് രണ്ടു മണിവരെ ലൈന്‍ ഓഫ് ചെയ്യുന്നതായിട്ടാണ് പരാതി. മിക്കപ്പോഴും അറിയിപ്പ് പോലും കൊടുക്കാതെയാണ് ഉച്ചകഴിഞ്ഞ് രണ്ടും മൂന്നും മണിവരെ നടത്തുന്നത്. സാധാരണ ഒരു ടൗണിലെ മുഴുവന്‍ ഭാഗത്തേക്കുമുള്ള ലൈനുകള്‍ ഇങ്ങനെ ഒന്നിച്ച് ഓഫ് ചെയ്യാറില്ല.എന്നാല്‍ ഇന്നലെ പകലും ഉച്ചവരെ ഇത്തരത്തില്‍ ലൈന്‍ ഓഫ് ചെയ്ത് വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവരെ കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ ബുദ്ധിമുട്ടിച്ചു.
തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമാണ് കണ്ണനല്ലൂര്‍. ഇവിടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനു പുറമെ എംജിയുപി സ്‌കൂള്‍, സെന്റ് സാലിസ് എല്‍പി സ്‌കൂള്‍, എംഇഎസ് സ്‌കൂള്‍ എന്നിവയും ടൗണിലും അതിര്‍ത്തിയിലുമാണ്. പുറമെ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
ഇവിടെയെല്ലാം ഫാനുകളും ലൈറ്റുകളും ഉപയോഗിക്കാതിരിക്കാനാവില്ല. ഇവിടെ സ്ഥിരമായി പകല്‍ ഉണ്ടാകുന്ന വൈദ്യുതി മുടക്കം നാട്ടുകാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
പത്ര മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയ ശേഷം ആ സ്ഥലത്ത് പണി നടത്താതെ തൊട്ടടുത്ത സ്ഥലത്ത് പണി നടത്തുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു.ഇതേപ്പറ്റി ഫോണ്‍ വിളിച്ചു പരാതിപ്പെട്ടാല്‍ മാന്യവും കൃത്യവുമായ മറുപടിയല്ല പലപ്പോഴും അധികാരികളില്‍ നിന്ന് ലഭിക്കുക.
മാത്രമല്ല കാര്യം പകുതി പറയുമ്പോഴേക്കും എന്തെങ്കിലും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുന്നതായും പരാതി വ്യാപകമാണ്. ഇതു സംബന്ധിച്ച് ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാരും വ്യാപാരികളും അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക