|    Jan 23 Mon, 2017 8:07 am
FLASH NEWS

അറ്റകുറ്റപ്പണിക്ക് രണ്ടുമാസം; ട്രെയിനുകള്‍ വൈകും

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: അങ്കമാലിക്കടുത്ത് കറുകുറ്റിയിലുണ്ടായ ട്രെയിനപകടത്തിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ ഇടങ്ങളില്‍ വിള്ളലുകള്‍ കണ്ടെത്തിയതു മുന്‍നിര്‍ത്തിയും ട്രെയിനുകളുടെ വേഗത നിയന്ത്രിക്കാന്‍ തീരുമാനം.
തകരാറുള്ള പാളങ്ങളിലൂടെ പരമാവധി 30 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടിയോടിക്കാനാണു റെയില്‍വേയുടെ നിര്‍ദേശം. വേഗനിയന്ത്രണം നിലവില്‍വന്നതോടെ സംസ്ഥാനത്ത് ട്രെയിനുകള്‍ അരമണിക്കൂറെങ്കിലും വൈകും. രാത്രിയും പുലര്‍ച്ചെയുമാണു തീവണ്ടികള്‍ പ്രധാനമായും വൈകുക. കൂടുതല്‍ തകരാറുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാന്‍ രണ്ടുമാസം വേണ്ടിവരുമെന്നാണു റെയില്‍വേ അറിയിച്ചത്. അതുവരെ വേഗ നിയന്ത്രണം തുടരും.
യാത്രക്കാരുടെ സുരക്ഷയ്ക്കാണു മുന്‍തൂക്കമെന്നും അതിനാലാണു വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. കറുകുറ്റി അപകടം സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. കെ സി വേണുഗോപാല്‍ എംപിയുമായുള്ള കൂടിക്കാഴ്ചയിലാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്.
അതേസമയം, കറുകുറ്റി ഉള്‍പ്പെടുന്ന തിരുവനന്തപുരം ഡിവിഷന് കീഴില്‍ 202 ഇടങ്ങളില്‍ തകരാര്‍ ഉണ്ടെന്നു കണ്ടെത്തി. ഈ സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് റെയില്‍വേ ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ വി എസ് സുധീര്‍ പറഞ്ഞു. ഘട്ടംഘട്ടമായി ഈ സ്ഥലങ്ങളിലെ തകരാര്‍ പരിഹരിക്കും. വേഗനിയന്ത്രണം കൃത്യനിഷ്ടയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക