|    Mar 26 Sun, 2017 9:14 am
FLASH NEWS

അറ്റകുറ്റപ്പണികളില്‍ അപാകത: എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റി

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: ചേര്‍ത്തല-ഓച്ചിറ ദേശീയപാതയിലെ അറ്റകുറ്റപ്പണികളില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റി.
ചേര്‍ത്തല മുതല്‍ ഓച്ചിറ വരെയുള്ള ദേശീയപാത കഴിഞ്ഞ എട്ടുമാസമായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരുന്നു.  എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുമാസത്തിനുള്ളില്‍ റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, ചുമതലപ്പെട്ട ആലപ്പുഴ ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് കണ്ടെത്തി. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കുന്നതില്‍ കരാറുകാരനും പരാജയപ്പെട്ടു.  ഇത്തരത്തില്‍ വലിയ തോതിലുള്ള അശ്രദ്ധയും മേല്‍നോട്ടത്തിന്റെ അഭാവവും കാട്ടിയ ആലപ്പുഴ ദേശീയപാതയിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ആലപ്പുഴയില്‍ നിന്നു സ്ഥലംമാറ്റാനും ദേശീയപാത അറ്റകുറ്റപ്പണി നടത്തുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളെപ്പറ്റി ദേശീയപാത ചീഫ് എന്‍ജിനീയര്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടു. ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയതില്‍ എക്‌സിക്യൂട്ടീവ്  എന്‍ജിനീയര്‍ക്കും അദ്ദേഹത്തിന്റെ ഓഫിസിനും ഉത്തരവാദിത്വമുണ്ടെന്ന് കണ്ടെത്തിയതിനാണ് നടപടി.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക