|    Jul 28 Fri, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അറേബ്യന്‍ സമുദ്രത്തില്‍ ഭൂചലനം

Published : 28th August 2016 | Posted By: SMR

ദുബയ്: അറേബ്യന്‍ സമുദ്രത്തില്‍ നേരിയ ഭൂചലനം. ഒമാനും യമനും ഇടയിലുള്ള മേഖലയില്‍ ഒമാന്‍ സമയം ഇന്നലെ രാവിലെ 6.34ഓടെയാണ് സംഭവം.
റിക്റ്റര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ വ്യാപ്തിയില്‍ പ്രകമ്പനം സൃഷ്ടിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സലാലയില്‍നിന്ന് 578 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഇക്കാര്യം യുഎഇ നാഷനല്‍ സെന്റര്‍ ഓഫ് മീറ്ററോളജി ആന്റ് സീസ്‌മോളജി വിഭാഗം മേധാവി ഖമീസ് അല്‍ ഷംസി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഭൂകമ്പസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഫുജൈറയ്ക്കു സമീപം റിക്റ്റര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക