|    Mar 26 Sun, 2017 11:19 am
FLASH NEWS

അറേബ്യന്‍ സമുദ്രത്തില്‍ ഭൂചലനം

Published : 28th August 2016 | Posted By: mi.ptk

526637.wide.seismicity-1

ദുബയ്:  അറേബ്യന്‍ സമുദ്രത്തില്‍ ഭൂചനലം. ഇന്നലെ രാവിലെ ഒമാന്‍ സമയം 6.34 ന് ഒമാനും യെമനും ഇടക്കുള്ള സമുദ്രത്തിലാണ് ഭൂചലനം. റിച്ചര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ചലനം 10 കിലോ മീറ്റര്‍ വ്യാപ്തിയില്‍ പ്രകമ്പനം സൃഷ്ടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സലാലയില്‍ നിന്നും 578 കി.മി. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സലാലക്ക് സമീപം ഭൂചലനം ഉണ്ടായതായി യു.എ.ഇ.നാഷണല്‍ സെന്റര്‍ ഓഫ് മീറ്ററോളജി ആന്റ് സിസ്‌മോളജി വിഭാഗം മേധാവി ഖമീസ് അല്‍ ഷംസിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഫുജൈറക്ക് സമീപം റിച്ചര്‍ സ്‌കെയിലില്‍ 2.6 രേഖപ്പെടുത്തിയ ഭൂചവനവും ഉണ്ടായിരുന്നു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക