|    Mar 25 Sat, 2017 11:51 am
FLASH NEWS

അറുപത് കഴിഞ്ഞവര്‍ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറണമെന്ന് അമിത് ഷാ;പറഞ്ഞിട്ടില്ലെന്ന് ബി ജെപി

Published : 15th November 2015 | Posted By: G.A.G

ന്യൂഡല്‍ഹി :  അറുപത് കഴിഞ്ഞവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മാധ്യമങ്ങള്‍ അമിത് ഷായുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം ഒരിക്കലും അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ബിജെപി.
മധ്യപ്രദേശിലെ ചിത്രകൂടില്‍ സംഘടിപ്പിച്ച റാലിയിലാണ് അറുപത് കഴിഞ്ഞവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തില്‍  ആര്‍എസ്എസ് നേതാവ് നാനാജി ദേശ്മുഖിന്റെ മാതൃക മറ്റുള്ളവരും സ്വീകരിക്കണമെന്നും അമിത് ഷാ പറഞ്ഞത്. ബിഹാറില്‍ ബിജെപി നേരിട്ട പരാജയത്തെത്തുടര്‍ന്ന്് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പാര്‍ട്ടിയിലെ വയോധിക നേതാക്കളെ ഉദ്ദേശിച്ചാണ് അമിത്ഷാ ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഷാ അങ്ങിനെ പറഞ്ഞിട്ടേയില്ലെന്നും നാനാജിയുടെ മാതൃക പിന്‍തുടരണമെന്ന്് മാത്രമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വിശദീകരിച്ച്് ബിജെപി വാര്‍ത്താക്കുറിപ്പിറക്കിയത്്്. മാധ്യമങ്ങള്‍ അമിത്ഷായുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന്്് വാര്‍ത്താക്കുറിപ്പ് കുറ്റപ്പെടുത്തി.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക