|    Sep 24 Sun, 2017 6:56 am
FLASH NEWS
Home   >  Environment   >  

അറുപത്തിയെട്ടാം വയസ്സില്‍ ‘മല്‍സ്യകന്യക’യ്ക്ക് അപൂര്‍വ ബഹുമതി

Published : 29th October 2016 | Posted By: frfrlnz

manetee-4

ഫ്‌ളോറിഡ:   68 ാം വയസില്‍ അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് സ്‌നൂട്ടി എന്ന മല്‍സ്യകന്യക. ജീവിച്ചിരിക്കുന്നതില്‍ വച്ച് ലോകത്ത് ഏറ്റവും പ്രായംകൂടിയ മാനറ്റിയെന്ന നിലയിലാണ് സ്‌നൂട്ടി ഗിന്നസ് റെക്കോഡ്‌സില്‍ ഇടം നേടിയത്. എന്താണ് മാനറ്റി എന്നല്ലേ.
കടല്‍പ്പശു എന്ന് വിളിക്കപ്പെടുന്ന അപൂര്‍വ ജീവികളാണ് മാനറ്റികള്‍. കടലില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ മല്‍സ്യകന്യകയെക്കണ്ടുവെന്നൊക്കെ കൊളംബസ് ഉള്‍പ്പടെയുള്ള നാവികര്‍ പറഞ്ഞതിന്റെ പിന്നില്‍ മാനറ്റികളാവാമെന്ന്് ശാസ്ത്രജ്ഞര്‍ പറയുന്നു.

manetee-1

അരയ്ക്ക് താഴെ മല്‍സ്യരൂപവും ദുരെനിന്ന് നോക്കുമ്പോള്‍ മനുഷ്യന്റെ മുഖവുമുള്ള മാനറ്റികളെ കണ്ടമാേ്രത പണ്ടു കാലത്ത് മല്‍സ്യകന്യകകളെ കണ്ടുവെന്ന് പറയാറുള്ളത്. മല്‍സ്യകന്യകകളെക്കുറിച്ച് നിറം പിടിപ്പിച്ച നിരവധി കഥകള്‍ക്ക് വഴിയൊരുക്കിയതെന്ന് ശാസ്ത്രലോകം കരുതുന്ന മാനറ്റികള്‍ ഇന്ന് കടുത്ത വംശനാശഭീഷണി നേരിടുകയാണ്. കടലില്‍ മനുഷ്യരുടെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് ഈ സാധുജീവികള്‍ക്ക് വിനയാകുന്നത്.

manet-5

സമുദ്രത്തില്‍ മനുഷ്യര്‍ തള്ളുന്ന മാരകമായ മാലിന്യങ്ങളും ഇവയുടെ വംശനാശത്തിന് കാരണമാവുന്നു. കടലില്‍ തന്നെ ജീവിക്കുന്ന മറ്റ് ജീവികളുടെ ആക്രമണത്തിലും ബോട്ടുകളിടിച്ചുമൊക്കെ ഇവ കൊല്ലപ്പെടാറുണ്ട്. കടലില്‍ വളരുന്ന പുല്ലുകളും ജലസസ്യങ്ങളുമൊക്കെയാണ് ഈ കടല്‍പ്പശുവിന്റെ പ്രധാന ആഹാരം.
ദക്ഷിണ ഫ്‌ളോറിഡയിലെ മ്യൂസിയത്തില്‍ കഴിയുന്ന സ്‌നൂട്ടി എന്ന മാനറ്റിക്ക് 68 വയസായി എന്നത് വലിയൊരു കാര്യം തന്നെയാണ്. ഇക്കാലത്ത് മൃഗശാലയ്ക്കു പുറത്ത് പത്തു വയസ്സില്‍ കൂടുതല്‍ ഇവ ജീവിക്കാറില്ല. അതുകൊണ്ടൊക്കെയാകും, 2014ല്‍ സ്‌നൂട്ടി മരിച്ചുവെന്നൊരു കഥ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. നമ്മുടെ നാട്ടില്‍ സിനിമാനടന്‍മാരെയൊക്കെ കൊല്ലുന്നത് പോലൊരു നുണക്കഥയായിരുന്നു അതെന്ന് പിന്നീടാണ് പുറം ലോകമറിഞ്ഞത്.

manetee-2

230,000 ലിറ്റര്‍ വെള്ളമുള്ള പൂളിലാണ് സ്‌നൂട്ടി കഴിയുന്നത്. സ്‌നൂട്ടിയുടെ വലിപ്പത്തിന് ഈ വെള്ളം അത്യാവശ്യമാണ്. സ്‌നൂട്ടിക്കൊപ്പം മറ്റ് രണ്ട് മാനറ്റികളുമുണ്ട്. ഇവരിലൊരാള്‍ തന്നെയാണ് രണ്ടാമത്തെ പ്രായം കൂടിയ മാനിറ്റിയും. ഇതിന് വയസ്സ് 59 വയസ്സായി. മൂന്നാം സ്ഥാനത്തുള്ള മാനിറ്റിയുടെ പ്രായം 48 വയസ്സാണ്. മ്യൂസിയത്തിലെ സന്ദര്‍ശകരുമായി സ്‌നൂട്ടി നല്ല ഇണക്കമാണ് കാണിക്കുന്നത്.

വീഡിയോ കാണാം

 

 

 

x

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക