|    Jun 25 Mon, 2018 9:37 pm
FLASH NEWS

അറുപത്തിനാലിന്റെ നിറവിലും ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ച് രാജന്‍ ആശാന്‍

Published : 13th October 2016 | Posted By: Abbasali tf

വൈപ്പിന്‍: ആരോഗ്യ സംരക്ഷണത്തില്‍ ചെറുപ്പക്കാര്‍ പോലും പിന്നോട്ടുപോവുന്ന കാലത്ത് അറുപത്തിനാലിന്റെ നിറവിലും തന്റെ ശരീരഭംഗിയും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്ന രാജന്‍ ആശാന്‍ എന്ന പനച്ചിക്കല്‍ രാജഗോപാലകൃഷ്ണന്‍ അദ്ഭുതമാവുകയാണ്. നിത്യവും മൂന്ന് മണിക്കൂറിലധികം കായിക പരിശീലനം നടത്തിവരുന്ന ഇദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകയും അദ്്ഭുതവുമാണ്. പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ് ബോഡി ഫിറ്റ്‌നസ് പ്രേമം. അന്ന് ചെറായി ജിംനേഷ്യത്തില്‍ ചേര്‍ന്ന ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു ഇദ്ദേഹം. പിന്നീട് നിരവധി പേരുടെ കീഴില്‍ കായിക പരിശീലനം നടത്തി. ഇതോടൊപ്പം മര്‍മ അഭ്യാസങ്ങളും പഠിച്ചു. ശരീര സൗന്ദര്യ മല്‍സരങ്ങളില്‍ സംസ്ഥാന-ജില്ലാ തലത്തിലും അല്ലാതെയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 1973ല്‍ ചെറായിയില്‍ ആംസ്‌ട്രോങ് ജിംനേഷ്യം സെന്റര്‍ എന്ന പേരില്‍ സ്വന്തമായി ഒരു സ്ഥാപനവും തുടങ്ങി. 43 വര്‍ഷം പിന്നിടുന്ന ഈ സെന്ററില്‍ വ്യായാമത്തിനെത്താത്തവര്‍ പള്ളിപ്പുറം-എടവനക്കാട് മേഖലകളില്‍ കുറവായിരിക്കും. മള്‍ട്ടി ജിംനേഷ്യങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുകയും പലയിടത്തും വന്‍ തുക ഫീസ് ചുമത്തി പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ ആധുനിക സൗകര്യങ്ങളോടെ കായിക പരിശീലനം നല്‍കാന്‍ മാസം വെറും 100 രൂപ മാത്രം ഫീസ് മതിയെന്നതാണ് പ്രത്യേകത. മാത്രമല്ല നിര്‍ധനരായ കായിക പ്രേമികള്‍ക്ക് സൗജന്യ പരിശീലനവും രാജന്‍ ആശാന്‍ നല്‍കിവരുന്നു. 1973ല്‍ 10 കുട്ടികളെ പരിശീലിപ്പിച്ച് ആരംഭിച്ച സെന്ററില്‍ ഇപ്പോള്‍ 200 ഓളം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ദിവസവും പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ 8.30 വരെയും വൈകീട്ട് 4.30 മുതല്‍ ഒമ്പത് വരെയും പ്രവര്‍ത്തിക്കും. എറണാകുളം ബോഡി ബില്‍ഡിങ് അസോസിയേഷനില്‍ അംഗത്വമുണ്ട്. എന്നാല്‍ നേരത്തെ നിരവധി യുവാക്കളെ മല്‍സരിപ്പിച്ച് അംഗീകാരം നേടിക്കൊടുത്തിട്ടുള്ള രാജന്‍ ആശാന്‍ കുറച്ച് കാലങ്ങളായി സെന്ററില്‍നിന്നും ആരെയും മല്‍സരത്തിനു അയക്കുന്നില്ല. ബോഡി ബില്‍ഡിങ് മേഖലയില്‍ പല വിധ മരുന്നുകളുടെ കടന്നുകയറ്റം മല്‍സരരംഗം കീഴ്‌പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പിന്‍മാറ്റം. യുവാക്കള്‍ക്ക് പ്രകൃതിദത്ത ആരോഗ്യം എന്ന മുദ്രാവാക്യത്തെ നിലനിര്‍ത്തിയാണ് താന്‍ പരിശീലിപ്പിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss