|    Oct 17 Tue, 2017 3:46 am
FLASH NEWS

അറുപതുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Published : 6th October 2017 | Posted By: fsq

 

കോതമംഗലം: അതിക്രമിച്ച് വീട്ടില്‍ കയറി അറുപത് കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നേര്യമംഗലം മാനേക്കക്കുടിയില്‍ വീട്ടില്‍ പൂണ്ടന്‍ രവി എന്ന് വിളിക്കുന്ന രവിയെ(55) ആണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആരുമില്ലാത്ത സമയത്ത് പ്രതി വിധവയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറി  ഉറങ്ങിക്കിടന്ന വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മാനഭംഗശ്രമത്തിനിടെ കുതറി മാറിയ വീട്ടമ്മയെ പ്രതി കരണത്തടിക്കുകയും ചെയ്തു. ഇതോടെ വീടുപണിക്കായി സുക്ഷിച്ചിരുന്ന കോണ്‍ഗ്രീറ്റ് മണല്‍ പൊടി വീട്ടമ്മ പ്രതിയുടെ കണ്ണില്‍ എറിഞ്ഞതിന് ശേഷം ഇറങ്ങി ഓടുകയായിരുന്നു. പുറത്ത് എത്തിയ വീട്ടമ്മ അയല്‍ വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് ഊന്നുകല്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സമീപത്തെ വനത്തില്‍ ഒളിവില്‍ പോയ പ്രതി ഇവിടെ വച്ച് കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയില്‍ കാലിന് മുറിവ് പറ്റുകയും ചികില്‍സയ്്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രതിയെ പിന്നീട് പോലിസ് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക