|    Sep 20 Thu, 2018 9:30 pm
FLASH NEWS

അറുതിയാവാതെ ദുരിതം; മൂന്നു ക്യാംപുകള്‍ കൂടി തുറന്നു

Published : 15th August 2018 | Posted By: kasim kzm

പാലക്കാട്: പ്രളയം വീണ്ടും ദുരിതം തീര്‍ത്തതോടെ കൂടുതല്‍ ക്യാംപുകള്‍ തുറന്നു. താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാംപുകളിലായി 2064 പേരാണ് കഴിയുന്നത്.
യാക്കര വില്ലേജില്‍ സിവില്‍ നഗര്‍ അംഗണവാടി(21 പേര്‍), കള്ളമല വില്ലേജില്‍ ഗവ.യുപി സ്‌കൂള്‍ കൂക്കം പാളയം(20), വെസ്റ്റ് യാക്കര ജിയുപിഎസ്(40) എന്നിവയാണ് പുതിയതായി തുറന്ന ക്യാംപുകള്‍. താലൂക്കിലെ പാലക്കാട് 2 വില്ലേജില്‍ എയുപിഎസ് കല്‍പ്പാത്തി(110-പേര്‍), മോയന്‍സ് സ്‌കൂള്‍(398), എംഈഎസ് സ്‌കൂള്‍(425), അംബികാപുരം ശ്രീനിവാസാ മണ്ഡപം(20), കുമാരപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(193), ഒലവക്കോട് കോഓപറേറ്റീവ് സ്‌ക്കൂള്‍(200) എന്നിങ്ങനെ ആറ് ക്യാംപുകളാണുള്ളത്. അകത്തേത്തറ വില്ലേജില്‍ അങ്കവാല്‍പറമ്പ് സബ് സെന്റര്‍(165), പാഞ്ചാലിയമ്മന്‍ കോവില്‍ കല്യാണ മണ്ഡപം(314) എന്നിങ്ങനെ രണ്ട് ക്യാംപുകളും മലമ്പുഴ 1 വില്ലേജില്‍ കടുക്കാംകുന്ന് എല്‍പിഎസ് (13), പാലക്കാട് 1 വില്ലേജില്‍ ജിഎല്‍പിഎസ് ഒലവക്കോട്(100), മുണ്ടൂര്‍ 2 വില്ലജില്‍ കഞ്ഞികുളം ജിഎല്‍പിഎസ്(45) എന്നിങ്ങനെയാണ് ക്യാംപുകള്‍ നിലവിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss