|    Jul 25 Tue, 2017 4:21 am
FLASH NEWS

അറിവിന്റെ വാതായനം തുറന്ന് പത്രങ്ങളുടെ ചരിത്ര പ്രദര്‍ശനം

Published : 13th July 2017 | Posted By: fsq

 

മുക്കൂട്ടുതറ: കുട്ടികള്‍ക്ക് അറിവിന്റെ വാതായനം തുറന്ന് പഴയകാല പത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ആദ്യകാല പത്രവും പ്രധാനവാര്‍ത്തകളും ഉള്‍പ്പെടുത്തി മുട്ടപ്പള്ളി പബ്ലിക് ലൈബ്രറിയില്‍ ഒരുക്കിയ ചരിത്ര പ്രദര്‍ശനം കുട്ടികള്‍ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ആദ്യകാലത്തെ പത്രങ്ങള്‍, ദേശീയനേതാക്കളുടെയും രാജ്യതലവന്‍മാരുടെയും ചരമവാര്‍ത്തകള്‍, പാഠപുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ സ്വാതന്ത്ര്യ സമരത്തിന്റെ നേര്‍ക്കാഴ്ചകള്‍ എന്നിവയെല്ലാം കുട്ടികള്‍ക്കു വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്.വായനപക്ഷാചരണ സമാപനമായാണ് ലൈബ്രറിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. മുട്ടപ്പള്ളി ഗവ. എല്‍പി സ്‌കൂള്‍, ഡോ. അംബേദ്കര്‍ സ്മാരക യുപി സ്‌കൂള്‍, തിരുവള്ളൂവര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍, സിഡി പ്രദര്‍ശനം, ഗ്രന്ഥശാലകളുടെ സ്ഥാപകന്‍ പി എന്‍ പണിക്കരുടെ ജീവ ചരിത്രം, വിവിധ സാഹിത്യശാലയിലുള്ള 7,500 പുസ്തകങ്ങള്‍, ആദ്യകാലത്തെ 20 പത്രങ്ങള്‍, 150 മാസികകള്‍, സാഹിത്യനായകരുടെ ജീവിതം പ്രതിപാദിക്കുന്ന സിഡികള്‍ എന്നിവ പ്രദര്‍ശനത്തിലുള്‍പ്പെട്ടിട്ടുണ്ട്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് എം ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി വി പ്രസാദ്, വാര്‍ഡംഗം കുഞ്ഞമ്മ ടീച്ചര്‍, ആര്‍ ധര്‍മകീര്‍ത്തി, ആന്റണി എരുമേലി, വല്‍സമ്മ ജേക്കബ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക