|    Oct 23 Mon, 2017 8:57 pm
FLASH NEWS

അറിയിപ്പുകള്‍ നല്‍കാന്‍ വടകരജില്ലാ ആശുപത്രിയില്‍ സൗണ്ട് സിസ്റ്റം

Published : 21st October 2016 | Posted By: SMR

വടകര: വടകര ജില്ലാ ആശുപത്രിയില്‍ അതത് ദിവസത്തെ ഒപി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ വിവരങ്ങളും മറ്റും സേവനങ്ങളും പൊതു ജനങ്ങളെ അറിയിക്കുന്നത് ഇനി സൗണ്ട് സിസ്റ്റത്തിലൂടെ. ആശുപത്രിയിലെ 32 കേന്ദ്രങ്ങളില്‍ പെട്ട ജീവനക്കാരെ ബന്ധപ്പെടാവുന്ന രീതിയില്‍ കാഷ്വാലിറ്റി കേന്ദ്രീകരിച്ചാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഡോക്ടര്‍മാരെയും, നേഴ്‌സ്മാരെയും, ടെക്‌നിക്കല്‍ സ്റ്റാഫിനെയും ബന്ധപ്പെടാവുന്ന ഒരു സംവിധാനമാണിത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ആശുപത്രി സുപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. പി ബി ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. കാഷ്വാലിറ്റിയിലെ അതത് ദിവസത്തെ ഒപി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ വിവരങ്ങ ള്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നല്‍കേണ്ട വിവിധതരം കുത്തിവയ്പുകള്‍, ജീവിതശൈലി രോഗങ്ങള്‍, ക്ഷയം, കുഷ്ഠം, എച്ച്‌ഐവി മുതലായവയെക്കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍, ഭൂമിക കൗസിലിങ് സെന്റര്‍, എന്‍സിഡി ക്ലിനിക്ക്, ഐസിടിസി, പിപി യൂനിറ്റ്, ടിബി സെന്റര്‍, പാലിയേറ്റീവ് കെയര്‍ സെന്റര്‍ തുടങ്ങിയ വിഭാഗങ്ങളുടെ സേവന വിവരങ്ങള്‍ പ്രത്യേക അറിയിപ്പുകള്‍ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും ഈ സിസ്റ്റത്തിലൂടെ എത്തിക്കും. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍, രോഗികള്‍ക്ക് ആശ്വാസമേകാ ന്‍ മ്യൂസിക് തെറാപ്പി, എക്‌സറേ, ഡെന്റല്‍, ഫാര്‍മസി, ലാബ്, പേവാര്‍ഡ് തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും കാഷ്വാലിറ്റിയുമായി ബന്ധിപ്പിക്കല്‍, ഓരോ വിഭാഗങ്ങള്‍ക്കും നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ കാഷ്വാലിറ്റിയില്‍ നിന്നുതന്നെ എല്ലായിടത്തും എത്തിക്കാനും ഇതുവഴി സാധ്യമാവുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2.10 ലക്ഷം രൂപ ചെലവില്‍ പേര് പറയാന്‍ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് വടകര ജില്ലാ ആശുപത്രിയില്‍ പബ്ലിക്ക് സൗണ്ട് സിസ്റ്റം സംഭാവനയായി നല്‍കിയത്. പി പി സുരേന്ദ്രന്‍, മുനീര്‍ നമ്പൂരിക്കണ്ടി, ഡോ. ടി പി ആമിന, സി ഭാസ്‌കരന്‍, എടയത്ത് ശ്രീധരന്‍, ടി ഐ നാസര്‍, പി കെ ഷിബീന്‍, കെ വിനോദ്കുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക