|    Dec 12 Wed, 2018 8:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അറസ്റ്റ് വാറന്റോടെയെന്ന് പോലിസ് കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു

Published : 30th November 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരേ പോലിസ്.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പോലിസ് ചൂണ്ടിക്കാട്ടുന്നു. കണ്ണൂരില്‍ പോലിസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സുരേന്ദ്രനെ വാറന്റില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു.
നിലയ്ക്കലില്‍ പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നവംബര്‍ 17നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചെങ്കിലും പോലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വാറന്റ് ഇല്ലാതെയായിരുന്നു രണ്ടാമത്തെ അറസ്റ്റ് എന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍, സുരേന്ദ്രനെതിരേയുള്ള വാറന്റ് നവംബര്‍ 21ന് തന്നെ കൊട്ടാരക്കര സബ്ജയില്‍ സൂപ്രണ്ടിന് ലഭിച്ചിരുന്നുവെന്ന് പോലിസ് പറയുന്നു. ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യം പോലിസ് ഉന്നയിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss