|    Sep 20 Thu, 2018 10:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് എന്‍എച്ച്ആര്‍സി

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അഞ്ച് സാമൂഹികപ്രവര്‍ത്തകരെ പൂനെ പോലിസ് അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന ഡിജിപിക്കും നോട്ടീസയച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അത് മനുഷ്യാവകാശ ലംഘനത്തിന് തുല്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അറസ്റ്റുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയും ഡിജിപിയും നാലാഴ്ചയ്ക്കകം വസ്തുതാപരമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. പൂനെക്കടുത്ത് ഭീമ കൊരേഗാവ് ഗ്രാമത്തില്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. അറസ്റ്റിലായവര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നാണ് പോലിസ് പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss