|    Jan 20 Fri, 2017 11:38 am
FLASH NEWS

അറസ്റ്റ് ഭയന്ന് ഹിന്ദുമുന്നണി നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Published : 4th October 2016 | Posted By: Navas Ali kn

hindu-munnani

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. കുറിച്ചി ടൗണ്‍ സെക്രട്ടറി എന്‍ ആനന്ദകുമാറാണ് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഹിന്ദുമുന്നണി നേതാവ് ശശികുമാറിന്റെ കൊലപാതകത്തെത്തുര്‍ന്ന് സംഘടന നടത്തിയ അക്രമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാവുമോ എന്ന് ഭയന്നാണ് ആത്മഹത്യാശ്രമമെന്ന് ആനന്ദിന്റെ ബന്ധുക്കള്‍ അറിയിച്ചു. പൊള്ളലില്‍ 70 ശതമാനം പരിക്കേറ്റ ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ കാലത്ത് 9.03ഓടെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമമെന്ന് പോലിസ് അറിയിച്ചു.
അതെ സമയം ശശികുമാറിന്റെ കൊലപാതകം ഹിന്ദുമുന്നണിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്നാണുണ്ടായതെന്ന് ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആത്മഹത്യാശ്രമം നടത്തിയ ആനന്ദിനെ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തില്‍ വിവരം ലഭിച്ചതെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത റിപോര്‍ട്ടില്‍ പറയുന്നു. ശശികുമാറിന്റെ മരണത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലുണ്ടായ അക്രമ സംഭവങ്ങളില്‍ 200ഓളം ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,990 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക