|    Jan 20 Fri, 2017 11:59 pm
FLASH NEWS

അറസ്റ്റ് ഭയന്ന് നദിയില്‍ ചാടിയ കുട്ടി മരിച്ചു

Published : 3rd September 2016 | Posted By: SMR

ശ്രീനഗര്‍: സുരക്ഷാ സേനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ ബാലന്‍ ഝലം നദിയില്‍ മുങ്ങി മരിച്ചു. ദാനിഷ് സുല്‍ത്താന്‍ ഹാറൂ എന്ന ഏഴാംതരം വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതോടെ കശ്മീര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി.
സംഘര്‍ഷത്തിനിടെ സുരക്ഷാസേന അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് രക്ഷപ്പെടാന്‍ മറ്റ് മൂന്നു ബാലന്‍മാര്‍ക്കൊപ്പം ഹാറൂവും നദിയില്‍ ചാടിയത്. മറ്റ് മൂന്നുപേര്‍ സുരക്ഷിതമായി നീന്തിക്കയറിയെങ്കിലും ഹാരോ രക്ഷപ്പെട്ടില്ല. പിന്നീട് നദിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പാല്‍പുരയിലെ വസതിയിലെത്തിച്ചപ്പോള്‍ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ പുറത്തിറങ്ങി. അവര്‍ വിലാപ യാത്രയില്‍ പങ്കാളികളായി. വിലാപയാത്ര തടഞ്ഞ സുരക്ഷാസേനയും ജനക്കൂട്ടവും നേരിയ തോതില്‍ ഏറ്റുമുട്ടി. ഇതെ തുടര്‍ന്ന് സേന നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘട്ടനത്തില്‍ ആര്‍ക്കും പരിക്കില്ല. കുട്ടിയുടെ മൃതദേഹം രക്ഷസാക്ഷികളുടെ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. അതേസമയം രണ്ടുദിവസത്തെ ഇടവേളക്കു ശേഷം കശ്മീരിലെ നിരവധി സ്ഥലങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കുശേഷം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്ത് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ശ്രീനഗര്‍ ജില്ലയ്ക്കു പുറമെ അനന്ത്‌നാഗ്, പുല്‍വാമ, കല്‍ഗാം, സോപിയാന്‍, ബാതമുല്ല, പത്താന്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. രണ്ടുദിവസം മുമ്പ് കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിച്ചിരുന്നു. അതേസമയം, അഖിലകക്ഷി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബന്ധപ്പെട്ടവരോട് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക