|    Feb 23 Thu, 2017 6:12 am
FLASH NEWS

അറസ്റ്റ്; പോലിസ് സ്റ്റേഷനില്‍ വികാരഭരിതമായ രംഗങ്ങള്‍

Published : 1st November 2016 | Posted By: SMR

തൊടുപുഴ: മക്കള്‍ ഇനിയെങ്കിലും നന്നാകുമെന്ന പ്രതീക്ഷയിലാണ് പിടിയിലായ കൗമാര സംഘത്തിന്റെ മാതാപിതാക്കള്‍. പോലിസ് പിടികൂടിയ ശേഷം മാതാപിതാക്കളെ പോലിസ് വിവരം അറിയിച്ചിരുന്നു. പോലിസ് സ്‌റ്റേഷനിലെത്തിയ മാതാപിതാക്കളോട് മുട്ടുകുത്തി വാവിട്ട് നിലവിളിച്ചാണ് കൗമാരസംഘം ക്ഷമ യാചിച്ചത്.
വികാരഭരിതമായ രംഗങ്ങളാണ് തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ അരങ്ങേറിയത്. തൊടുപുഴ ഷാഡോ എസ്‌ഐ ടി ആര്‍ രാജനും പോലിസുകാരും ചേര്‍ന്ന് മണിക്കുറുകളോളം ഉപദേശം നല്‍കുകയും ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കുകയും ചെയ്തു. ഇതിനുശേഷം മാതാപിതാക്കളെത്തിയപ്പോഴാണ്. പോലിസ് പിടികൂടിയപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ പോലിസുമായി നല്ലരീതിയില്‍ സഹകരിച്ചെന്നും പോലിസ് അറിയിച്ചു.ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക