|    Jun 29 Thu, 2017 7:43 am

അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം

Published : 24th October 2016 | Posted By: SMR

കൊട്ടാരക്കര: നടന്നു പോകവെ കൈയില്‍ ഓട്ടോറിക്ഷ തട്ടിയതു ചോദ്യംചെയ്ത കാല്‍നടയാത്രക്കാരെ ആര്‍എസ്എസ് സംഘം വീടുകയറി ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം. സംഭവം നടന്ന പത്ത് ദിവസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനാലാണ്  നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ അഖില്‍ ബേബി (25), അശ്വിന്‍ (23), കോട്ടാത്തല കാര്‍ത്തികപ്പള്ളി വീട്ടില്‍ സജിത്ത് (22) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.കഴിഞ്ഞ 12ന് പകല്‍ 11ന് കോട്ടാത്തല ജങ്ഷനില്‍നിന്നു വയലിക്കടയിലേക്കു അഖിലിനും സജിത്തിനുമൊപ്പം നടന്നുപോകവെയാണ് അശ്വിന്റെ കൈയില്‍ ഓട്ടോറിക്ഷ ഇടിച്ചത്. ഇത് ചോദ്യംചെയ്തതിനു പ്രതികാരമായി ആര്‍എസ്എസ് സംഘം വീടിനുള്ളില്‍ കയറി വടിവാളും ദണ്ഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക