|    Apr 27 Thu, 2017 6:47 am
FLASH NEWS

അറസ്റ്റ് ചെയ്ത യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കി

Published : 30th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: വിദേശമദ്യവുമായി പോലിസ് അറസ്റ്റ് ചെയ്ത യുവാവിനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളത്തൂര്‍ തെക്കേപ്പാട്ട് കൃഷ്ണകുമാറിനെ (45)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് യുവാവിനെ കൊളത്തൂര്‍ എസ്‌ഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ ടൗണില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ബൈക്കില്‍ വരുമ്പോഴായിരുന്നു പോലിസ് പിടികൂടിയത്. പോലിസ് സ്‌റ്റേഷനില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് ബന്ധുക്കളുടെ ആക്ഷേപം. അവശനായ പ്രതിയെ പോലിസ് തന്നെയാണ് തിങ്കളാഴ്ച രാവിലെ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എഴുന്നേറ്റ് നടക്കാനോ ഭക്ഷണവും വെള്ളവും കഴിക്കാനോ സാധിക്കാത്ത രീതിയില്‍ അവശനായിരുന്നു പ്രതി. വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തില്‍ വൈകീട്ടോടെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. ഇതു സംബന്ധിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, പ്രതിയെ മര്‍ദ്ദിച്ചതായ ആരോപണം ശരിയല്ലെന്ന് കൊളത്തൂര്‍ എസ്‌ഐ പി വിഷ്ണു പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day