|    Jan 23 Mon, 2017 6:02 am
FLASH NEWS

അറസ്റ്റ് ചെയ്തത് ഐസ്‌കീം പാര്‍ലര്‍കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ

Published : 30th July 2016 | Posted By: mi.ptk

arrest-logo

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന കോഴിക്കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.ജില്ലാ ജഡ്ജിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. മുന്‍കരുതല്‍ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും വൈദ്യ പരിശോധനയക്ക്‌ശേഷം വിട്ടയക്കുമെന്നും
പറഞ്ഞ പോലീസ്  ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും പോലീസ് മാപ്പു പറഞ്ഞെന്നും സിഐ പ്രമോദ് പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ ഹര്‍ജിയും ഇതിനെതിരെ വിഎസ് നല്‍കിയ ഹര്‍ജിയുമാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. വിഎസിന്റെ വാദം കൂടി വിചാരണകോടതി കേള്‍ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം വിഎസിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി കൂടി തള്ളിയതിന് ശേഷം ആദ്യമായാണ് കീഴ്‌ക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 198 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക