|    Nov 16 Fri, 2018 12:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അറസ്റ്റ് അപലപനീയം: എന്‍സിഎച്ച്ആര്‍ഒ

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് അനുസ്മരണച്ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ശക്തമായി പ്രതിഷേധിച്ചു.
ഡല്‍ഹി, മുംബൈ, റാഞ്ചി, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവ്‌ലഖ എന്നിവര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിന്ന് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, വ്യക്തിപരമായ രേഖകള്‍ എന്നിവ പോലിസ് കൊണ്ടുപോയി. ദലിതര്‍ക്കെതിരേ ഉണ്ടായ ഭീമ കൊറഗാവ് അതിക്രമങ്ങള്‍ക്കുശേഷം മഹാരാഷ്ട്ര പോലിസ്, കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ദലിത് നേതാക്കളെയും പ്രവര്‍ത്തകരെയും ഇവര്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരെയും വേട്ടയാടുകയാണ്. കള്ളക്കേസുകള്‍ എടുക്കുകയും കിരാതമായ യുഎപിഎ നിയമം ചുമത്തുകയും ചെയ്യുന്നു. ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറണമെന്ന് എന്‍സിഎച്ച്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പൗരാവകാശ, മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ഇടത് ചിന്തകരുടെയും വസതികളില്‍ പോലിസ് നടത്തുന്ന റെയ്ഡുകളില്‍ സിപിഎം പോളിറ്റ്ബ്യൂറോയും ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും നേരെയുള്ള ധിക്കാരപരമായ ആക്രമണമാണിത്. കേസുകള്‍ പിന്‍വലിച്ച്, ഈ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് പിബി ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss