|    Dec 12 Tue, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അറസ്റ്റ് അപലപനീയം എന്‍സിഎച്ച്ആര്‍ഒ

Published : 7th May 2016 | Posted By: SMR

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരായ അജിതനെയും മറ്റു രണ്ടുപേരെയും ഇലക്ഷന്‍ ബഹിഷ്‌കരണ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിയെ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി കേരള ഘടകം അതിശക്തമായി അപലപിച്ചു. അഭിപ്രായസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ വോട്ടുചെയ്യാനുള്ള അവകാശം എന്നതുപോലെ വോട്ടു ചെയ്യാതിരിക്കാനുള്ള അവകാശവും ഉണ്ട്. മുമ്പും സാമൂഹികപ്രവര്‍ത്തകരായ ചിലരെ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചാര്‍ത്തിയപ്പോള്‍ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. അജിതനെയും കൂട്ടരെയും മോചിപ്പി—ക്കാന്‍ കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക