|    Dec 11 Tue, 2018 6:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അറസ്റ്റിലായവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരല്ല: ചെന്നിത്തല

Published : 20th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയിലെ പോലിസ് നടപടികള്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു കരുതുന്നില്ല. 90 ശതമാനവും സാധാരണക്കാരായ ഭക്തരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പോലിസ് അതിക്രമങ്ങളില്‍ ശക്തമായി അപലപിക്കുന്നു. മഴപെയ്തതുകൊണ്ട് പന്തലിലേക്കു കയറിയിരുന്ന് ശരണം വിളിച്ചവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അവരാരും കലാപമുണ്ടാക്കാന്‍ എത്തിയവരല്ല. ശബരിമലയില്‍ പോലിസിനെ ഉപയോഗിച്ച് ഭക്തരെ അടിച്ചമര്‍ത്താനാണു നീക്കമെങ്കില്‍ വലിയ തിരിച്ചടി സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss