|    Oct 20 Sat, 2018 8:15 pm
FLASH NEWS
Home   >  Kerala   >  

അറസ്റ്റിന് നീക്കം? നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി

Published : 7th September 2017 | Posted By: shadina sdna

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തന്നെ അറസ്റ്റുചെയ്യുമെന്ന് പോലിസുകാര്‍ ഭീഷണിപ്പെടുത്തുന്നെന്നും പോലിസിന്റെ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ജാമ്യം തേടുന്നതെന്നും താരം വ്യക്തമാക്കി. എന്നാല്‍ കേസുമായി താന്‍ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറഞ്ഞു.  കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് എത്താന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേസില്‍ നേരത്തെ നാദിര്‍ഷയെ പോലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നാദിര്‍ഷ അടക്കമുള്ളവര്‍ നേരത്തെ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ വ്യക്തതക്കു വേണ്ടിയാണ് പോലിസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss