|    Jun 28 Wed, 2017 5:39 am
FLASH NEWS

അറവു മാലിന്യം ആറ്റിലേക്ക് നിക്ഷേപിക്കുന്നു

Published : 19th November 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴയാറിലേക്ക് നഗരത്തിലെ ഓടയിലെ മലിനജലമെത്തുന്നു. അറവുശാല, ആശുപത്രി മാലിന്യം മുതല്‍ പച്ചക്കറി അവശിഷ്ടം വരെയാണ് ഓടയിലെത്തുന്നത്. ഇവ ഒഴുകിയെത്തുന്നത് തൊടുപുഴയാറിലാണ്.ജലക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനു ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലാണ് മാലിന്യ നിക്ഷേപം. നിരവധിപ്പേരാണ് ആറ്റിലെ ജലത്തില്‍ കുളിക്കുന്നത്.നഗരത്തിലെ പ്രധാന ഓടകളിലെ മാലിന്യം ആറ്റിലേയ്ക്ക് പുറംതള്ളുന്നതായി നഗരസഭ കണ്ടെത്തിയിരുന്നു. എന്നാല്‍ മാലിന്യം നിക്ഷേപിക്കുന്ന ഓടകള്‍ അടയ്ക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.തൊടുപുഴ മാര്‍ക്കറ്റ് റോഡിനു സമീപത്തെ പ്രമുഖ ഹോട്ടലിനു സമീപമാണ് വന്‍മാലിന്യ നിക്ഷേപവുമായി ഓടയിലെ മലിനജലം കെട്ടിക്കിടക്കുന്നത്. ഈ ഭാഗത്ത രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ ഒരു ഭാഗം ആറ്റിലേയ്ക്കാണ് പതിക്കുന്നത്.കഴിഞ്ഞ മൂന്നുമാസത്തിനിടെ നഗരത്തിലെ ഓടകള്‍ വൃത്തിയാക്കിയെന്നാണ് നഗരസഭ അവകാശപ്പെടുമ്പോഴാണ് ഒരു വശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്.തൊടുപുഴയാര്‍ മലിനീകരിക്കപ്പെട്ട സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയില്‍ പുഴയിലെ മാലിന്യത്തിന്റെ തോത് വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. വേനല്‍ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാവും. ഈ സാഹചര്യത്തില്‍ ഓടയില്‍ നിന്നു നിക്ഷേപിക്കുന്ന മലിനജലം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക