|    Feb 21 Tue, 2017 6:20 am
FLASH NEWS

അറവുപുഴ തൂക്കുപാലം അപകടത്തിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍

Published : 9th November 2016 | Posted By: SMR

കുമ്മനം: മീനച്ചിലാറിനു കുറുകേ അഞ്ചു വര്‍ഷം മുമ്പു നിര്‍മിച്ച അറവുപുഴ തൂക്കുപാലം അപകട നിലയിലെന്നു നാട്ടുകാര്‍. തിരുവാര്‍പ്പ് പഞ്ചായത്തിനെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന അറവുപുഴ തൂക്കുപാലം അപകടത്തിലായിട്ടും അധികൃതര്‍ അലംഭാവമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ബലപ്പെടുത്തേണ്ട പാലം അഞ്ചു വര്‍ഷമായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. നേരത്തെ ജില്ലാ ലീഗല്‍ അതോറിറ്റിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കെല്‍ കമ്പനിക്കു നോട്ടീസ് അയയ്ക്കുകയും അവര്‍ പാലം പരിശോധിച്ച് മൂന്നു ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ഉണ്ടെന്നും പണം പഞ്ചായത്തോ നഗരസഭയോ മുടക്കിയാല്‍ പാലം അറ്റകുറ്റപ്പണികള്‍ നടത്താമെന്നും അറിയിച്ചിരുന്നു. എന്നാല്‍ നഗരസഭ പാലത്തിന്റെ ആവശ്യക്കാര്‍ പഞ്ചായത്തിലുള്ളവരാണെന്നും പറഞ്ഞ് കൈയൊഴിഞ്ഞതായാണ് ആക്ഷേപം. പഞ്ചായത്താവട്ടെ ഇതിനായി പ്രത്യേക ഫണ്ട് കണ്ടെത്താനുളള വരുമാനം പഞ്ചായത്തിനില്ലെന്ന നിലപാടിലാണ്. പാലം നിലകൊള്ളുന്ന വാര്‍ഡ് പ്രതിനിധികളും കൈയൊഴിഞ്ഞതോടെ മീനച്ചിലാര്‍ ഒരു അപകടത്തിനു കൂടി സാക്ഷ്യം വഹിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ ചേര്‍ന്ന് വോയിസ് ഓഫ് കുമ്മനം എന്ന പേരില്‍ അപകട മുന്നറിയിപ്പുമായി ഫളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. താഴത്തങ്ങാടി ബസ് ദുരന്തത്തിനുശേഷമാണ് ദിവസേന സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു പേര്‍ കടന്നുപോവുന്ന വള്ളം ഒഴിവാക്കി പാലം നിര്‍മിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക