|    Jun 25 Sun, 2017 2:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അറബ് വസന്തം വരുത്തിവച്ചത് 60,000 കോടി ഡോളറിന്റെ നഷ്ടം

Published : 12th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: അറബ് വസന്തം മേഖലയ്ക്കുണ്ടാക്കിയത് 61400 കോടി ഡോളറിന്റെ നഷ്ടമെന്ന് യുഎന്‍ റിപോര്‍ട്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു റിപോര്‍ട്ട് പുറത്തുവരുന്നത്. 2011 മുതല്‍ 2015 വരെയുള്ള കാലയളവിലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ആറു ശതമാനമാണിതെന്നാണ് വിലയിരുത്തല്‍. പടിഞ്ഞാറന്‍ ഏഷ്യക്കായുള്ള യുഎന്നിന്റെ സാമ്പത്തിക-സാമൂഹിക കമ്മീഷനാണ് (ഇഎസ്ഡബ്ല്യുഎ) റിപോര്‍ട്ട് പുറത്തുവിട്ടത്. തുണീസ്യയില്‍ പൊട്ടിപ്പുറപ്പെട്ട അറബ് വസന്തം നാലു രാജ്യങ്ങളിലെ നേതാക്കളെയാണ് മറിച്ചിട്ടത്. സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളെ ആഭ്യന്തരയുദ്ധത്തിലേക്കും നയിച്ചു. അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട 2011 മുതല്‍തന്നെ അറബ് രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക മേഖലകള്‍ സ്തംഭിച്ചിരുന്നു. ചില രാജ്യങ്ങളില്‍ ജനങ്ങളുടെ പൗരാവകാശംപോലും നിഷേധിക്കപ്പെട്ടു. കടവും തൊഴിലില്ലായ്മയും വര്‍ധിക്കുന്നതിലേക്കും അഴിമതിക്കും കാരണമായി. ദാരിദ്ര്യവും അഭയാര്‍ഥി പ്രതിസന്ധിയുമുണ്ടായി. 2010ല്‍ തുണീസ്യയില്‍ പച്ചക്കറിക്കട നടത്തുന്നതില്‍നിന്നും അധികൃതര്‍ വിലക്കിയതില്‍ മനംനൊന്ത് ഒരു യുവാവ് തീക്കൊളുത്തി ആത്മഹത്യ ചെയ്തതാണ് അറബ് വിപ്ലവത്തിനു കാരണമായത്. തുടര്‍ന്ന് പ്രസിഡന്റ് രാജി വച്ച് നാടുവിടേണ്ടിവന്നു. ഈജിപ്ത്, യമന്‍, സിറിയ, ബഹ്‌റയ്ന്‍, ലിബിയ, ഒമാന്‍, ജോര്‍ദാന്‍, മൊറോക്കോ എന്നിവിടങ്ങളിലേക്കും വിപ്ലവം വ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക