|    Aug 14 Tue, 2018 12:00 pm
FLASH NEWS
Home   >  Editpage  >  Second edit  >  

അറബ് ലീഗ്

Published : 26th August 2016 | Posted By: SMR

ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുഴുവന്‍ ഗുരുതരമായ ആഭ്യന്തരക്കുഴപ്പങ്ങള്‍ മൂലം പൊറുതിമുട്ടുമ്പോള്‍ അറബ്‌രാഷ്ട്ര സംഘടനയായ അറബ് ലീഗ് എന്തു ചെയ്യുകയാണ്? അറബ് ലീഗ് അംഗമായ മോറിത്താനിയന്‍ തലസ്ഥാനമായ നവാഷോത്തില്‍ ജൂലൈയില്‍ ഒരു ഉച്ചകോടി ചേര്‍ന്നപ്പോള്‍ 22 രാഷ്ട്രത്തലവന്‍മാരില്‍ ഏഴു പേരാണ് സന്നിഹിതരായത്. രാജ്യത്തുനിന്നു പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയായിരുന്നു അവരിലൊരാള്‍. തലസ്ഥാനനഗരിയില്‍ വലിയ സമ്മേളനം നടത്താന്‍ സൗകര്യമുള്ള ഓഡിറ്റോറിയങ്ങളൊന്നും ഇല്ലാത്തതിനാല്‍ വലിയൊരു തമ്പിലായിരുന്നു ഉച്ചകോടി.
അറബ് ലീഗിനു പണം നല്‍കുന്ന സൗദി അറേബ്യയില്‍ നിന്നുവരെ വന്നത് ഏതോ ഒരു രാജകുമാരന്‍. മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍ വരെ അയല്‍പക്കത്തു നടക്കുന്ന ഉച്ചകോടിയില്‍ നിന്നു വിട്ടുനിന്നു. നടപ്പാക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങളും പ്രമേയങ്ങള്‍ക്കുമായി എന്തിനു നവാഷോത്ത് വരെ പോവണം എന്നാണ് മൊറോക്കോ വിദേശകാര്യവകുപ്പിന്റെ വക്താവ് പ്രതികരിച്ചത്.
അതായിരുന്നു സത്യം. വന്‍ശക്തികളുടെ സഹായത്തോടെ ഭരിക്കുന്ന ഏകാധിപതികള്‍, സുന്നി-ശിയാ തര്‍ക്കം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, യുദ്ധം എന്നിങ്ങനെ പല പ്രശ്‌നങ്ങളും പീഡിപ്പിക്കുന്ന മേഖലയില്‍ അറബ് ലീഗ് മുമ്പത്തെപ്പോലെ ഇന്നും നയതന്ത്രജ്ഞര്‍ക്കു സമയം കളയാനുള്ള ഒരു വേദി മാത്രമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss