|    Dec 17 Sun, 2017 12:09 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അറബ് രാജ്യങ്ങള്‍ അതിര്‍ത്തി പരിശോധന കര്‍ശനമാക്കി

Published : 30th July 2016 | Posted By: G.A.G

അബുദബി:സുരക്ഷാ ഭീഷണിയെ നേരിടുന്നതിന്റെ ഭാഗമായി രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കിയതായി തുനീഷ്യയില്‍ ചേര്‍ന്ന അറബ് കസ്റ്റംസ് മേധാവികളുടെ ഉച്ചകോടിയില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആധുനിക ഉപകരണങ്ങള്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. സംഘര്‍ഷ മേഖലകളിലുള്ളവരുടെ ചലനങ്ങള്‍ അപ്പപ്പോള്‍ തന്നെ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറും. ഈ യോഗത്തിലെ ശുപാര്‍ശകള്‍ അടുത്ത് നടക്കുന്ന അറബ് രാജ്യങ്ങളിലെ അഭ്യന്തര മന്ത്രിമാരുടെ സമിതിയില്‍ സമര്‍പ്പിക്കും. അറബ് അഭ്യന്തര മന്ത്രിമാരുടെ സമിതിയുടെ സിക്രട്ടറി ജനറലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ (എ.പി.ഐ) എക്‌സിക്യൂട്ടീവ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ റുമൈതി, ഫെഡറല്‍ കസ്റ്റംസ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ജുമ ബുസ്സൈബ അടക്കമുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss