|    Sep 19 Wed, 2018 9:46 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അറബ് മണലാരണ്യത്തിലും വെന്നിക്കൊടി പാറിച്ച് മൂസാ ശരീഫ്

Published : 15th January 2017 | Posted By: fsq

 

കാസര്‍കോട്്: ഷാര്‍ജയില്‍ നടന്ന യുഎഇ കാര്‍ റാലി ചാംപ്യന്‍ഷിപ്പിന്റെ ഒന്നാം റൗണ്ടില്‍ മൂസാ ശരീഫ്-മന്‍സൂര്‍ പരോള്‍ സഖ്യം ജേതാക്കളായി. ഇതിനകം നിരവധി ദേശീയ, അന്തര്‍ദേശീയ റാലികളില്‍ വെന്നിക്കൊടി പാറിച്ച മൂസാ ശരീഫ് ജിസിസി മേഖലയില്‍ ആദ്യമായാണ് മല്‍സരിച്ചത്. മരുഭൂമിയിലെ ദുര്‍ഘട പാതയില്‍ നടന്ന അതിവേഗ റൗണ്ടായ 70 കി.മീ 37 മിനിറ്റുകൊണ്ടാണ് ഈ സഖ്യം പൂര്‍ത്തിയാക്കിയത്. ഫോര്‍ഡ് ഫിയസ്റ്റ കാറുമായി മല്‍സരത്തിനിറങ്ങിയ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ശരീഫ്- കണ്ണൂര്‍ സ്വദേശി മന്‍സൂര്‍ പരോള്‍ സഖ്യം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജേതാക്കളായത്. ഇതോടെ അറബ്‌നാട്ടിലും മൂസാ ശരീഫ് മേല്‍വിലാസമുണ്ടാക്കിയിരിക്കുകയാണ്. രണ്ടാം റൗണ്ട് മല്‍സരം ഫെബ്രുവരി 24ന് റാസല്‍ഖൈമയില്‍ നടക്കും. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററായ മൂസാ ശരീഫ് ഇതോടെ കാര്‍ റാലി മേഖലയില്‍ തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss