|    Mar 27 Mon, 2017 10:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അറബ് കലാകാരന്റെ ഏറ്റവും വലിയ പ്രദര്‍ശനവുമായി ഖത്തര്‍

Published : 11th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ മ്യൂസിയംസ് ഇറാഖി മോഡേണ്‍ ആര്‍ട്ടിസ്റ്റ് ദിയ അല്‍അസ്സാവിയുടെ സൃഷ്ടികളുടെ വന്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒരു അറബ് കലാകാരന്റെ ഏറ്റവും വലിയ സോളോ എക്‌സിബിഷനായിരിക്കും ഇതെന്നാണ് കരുതുന്നത്. മതാഫിലും(അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്), ഖത്തര്‍ മ്യൂസിയം ഗാലറിയായ അല്‍റിവാഖിലുമായാണ് ഒക്ടോബറില്‍ നടക്കുന്ന പ്രദര്‍ശനം. അല്‍അസ്സാവിയുടെ 400ഓളം സൃഷ്ടികള്‍ 9000 ചതുരശ്ര മീറ്റര്‍ സ്ഥലത്തായാണ് പ്രദര്‍ശിപ്പിക്കുക.
പെയ്ന്റിങ്, ശില്‍പ്പങ്ങള്‍, ഡ്രോയിങ്, പ്രിന്റ് തുടങ്ങിയവ ഉള്‍പ്പെടെ വിവിധ മാധ്യങ്ങളിലുള്ള സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാവും. 1939ല്‍ ബഗ്ദാദില്‍ ജനിച്ച അല്‍അസ്സാവി ഇറാഖ് കലാരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 1976ല്‍ ലണ്ടനിലേക്കു താമസം മാറ്റുന്നതിന് മുമ്പ് അദ്ദേഹം ബഗ്ദാദിലെ ഇറാഖി ആന്റിക്വിറ്റീസ് ഡിപാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day