|    Mar 23 Thu, 2017 11:48 am
FLASH NEWS

അറബി സംസാരിച്ച യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞു

Published : 22nd November 2015 | Posted By: SMR

ഷിക്കാഗോ: അറബി സംസാരിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മുസ്‌ലിമിനെ ഷിക്കാഗോ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഫിലഡെല്‍ഫിയയില്‍ താമസിക്കുന്ന മാഹിര്‍ ഖലീലിനാണ് ദുരനുഭവമുണ്ടായത്.
ഷിക്കാഗോയില്‍ നിന്ന് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു പിസ ഷോപ്പ് ഉടമയായ മാഹിര്‍. ഇദ്ദേഹം ഫോണില്‍ സുഹൃത്തിനോട് അറബി സംസാരിക്കുന്നതു കേട്ട സഹയാത്രികന്‍, ഇയാളുടെ കൂടെ യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനകവാടത്തില്‍ എത്തിയ മാഹിറിനെ ജീവനക്കാര്‍ തടയുകയും സഹയാത്രികന്റെ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. പിന്നീട് പോലിസ് ഇടപെട്ടാണ് മാഹിറിനു യാത്രയ്ക്ക് അനുമതി ലഭിച്ചത്.
മുമ്പൊരിക്കലും തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് 15 വര്‍ഷം മുമ്പ് ഫലസ്തീനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാഹിര്‍ പറയുന്നു.

(Visited 53 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക