|    Nov 16 Fri, 2018 11:00 pm
FLASH NEWS

അറബി ഭാഷയുടെ സ്വാധീനം മഹത്തരം: ആന്റോ ആന്റണി എംപി

Published : 13th May 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: അറബി ഭാഷ ലോകത്തിനും  വിശിഷ്യാ കേരളത്തിനും നല്‍കുന്ന സംഭാവന മഹത്തരമാണെന്നും  അറബി ഭാഷയുടെ പരിജ്ഞാന കുറവ് അറബി രാജ്യങ്ങളില്‍ മെച്ചപ്പെട്ട  ജോലി സമ്പാദനത്തിന്  പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും ആന്റോ ആന്റണി എംപി അഭിപ്രായപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മാതൃകയാക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇന്ത്യക്കുള്ളതെന്നും ഈ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പോലും ഇല്ലായ്മ ചെയ്യാനും ഭരണഘടനയെ ശത്രുവായി കാണാനും ചിലര്‍ ശ്രമിച്ചു വരുന്നത് അങ്ങേയറ്റം അപകടകരമാണ്. മൂല്യ തകര്‍ച്ച നേരിടുന്ന വര്‍ത്തമാനകാലത്ത് കുട്ടികള്‍ക്ക് നന്മ പകര്‍ന്ന് നല്‍കാനും സമൂഹത്തിന് നേര്‍വഴി കാട്ടുന്നതിലും അധ്യാപകരുടെ  പങ്ക് വളരെ വലുതാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ചെയര്‍മാന്‍ അസീസ് ബഡായില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ പതാക ഉയര്‍ത്തി. റഫീഖ് മണിമല, വി എം സിറാജ്, അഡ്വ. വി പി നാസര്‍, കെ എ മാഹിന്‍, എ മുഹമ്മദ്, സി അബ്ദുല്‍ അസീസ്, പി മൂസക്കുട്ടി, എം വി അലിക്കുട്ടി,അബ്ദുല്‍ കരീം മുസ്‌ലിയാര്‍, സി എച്ച് ഹംസ മാസ്റ്റര്‍, സി ടി. കുഞ്ഞയമ്മു, എസ് എ റസാഖ്, പി എം ഷരീഫ്, മുഹമ്മദ് യാസീന്‍, സൈദ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും ദേശീയ അധ്യാപക അവാര്‍ഡിന് പരിഗണിക്കപ്പെട്ട അബ്ദുല്‍ റഹ്മാന്‍ അമാനേയും യോഗത്തില്‍ ആദരിച്ചു. തുടര്‍ന്നു നടന്ന മോട്ടിവേഷന്‍ സെഷന് അന്‍സാര്‍ അതിരമ്പുഴ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്ന സര്‍വീസ് സെഷനില്‍ കെ അബ്ദുല്‍ റസാഖ് ക്ലാസ് നയിച്ചു. ടി പി അബ്ദുല്‍ ഹഖ്, കെ കെ അബ്ദുള്ള ചോയിമഠം, എ പി ബഷീര്‍, ഫിറോസ്, നാസര്‍ വെള്ളുപറമ്പില്‍  സംസാരിച്ചു.സംഘടന പാര്‍ലമെന്റില്‍ എ മുഹമ്മദ്, ഇ കെ ഷാഹുല്‍ ഹമീദ്, പി വി അബ്ദുള്‍ സലാം, ഇ എ റഷീദ്, പി കെ ഷാക്കിര്‍, എം ടി സൈനുല്‍ ആബിദീന്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss