|    Jan 23 Mon, 2017 2:14 pm
FLASH NEWS

അറബി പേടിക്കുന്നവര്‍ക്ക് മറുപടിയുമായി ഫലസ്തീന്‍ ഡിസൈനര്‍മാര്‍

Published : 20th August 2016 | Posted By: SMR

ജറുസലേം: ‘ഈ വാചകത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല, അറബി മനസ്സിലാവാത്തവരെ പേടിപ്പിക്കുക എന്നതല്ലാതെ’ ബെര്‍ലിന്‍ മെട്രോയുടെ ഒരു കംപാര്‍ട്ട്‌മെന്റില്‍ ഈ അര്‍ഥം വരുന്ന അറബിവാചകം എഴുതിയ ബാഗുമായി നില്‍ക്കുന്ന യുവതിയുടെ ചിത്രം അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫലസ്തീനി ഗ്രാഫിക് ഡിസൈനര്‍മാര്‍ സനാ ജമ്മാലി, ഹൈതാം ഹദ്ദാദ് എന്നിവരാണ് ബാഗ് രൂപകല്‍പന ചെയ്തത്.
സാമൂഹിക പ്രശ്‌നങ്ങളോട് ലളിതമായ തരത്തില്‍ പ്രതികരിക്കുക എന്ന ലക്ഷ്യംവച്ചാണ് ബാഗ് രൂപകല്‍പന ചെയ്തതെന്ന് സനാ ജമ്മാലിയും ഹൈതാം ഹദ്ദാദും അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ഇസ്രായേലില്‍ ജീവിക്കുന്ന ഫലസ്തീനികളെന്ന നിലയില്‍ അറബികളോട് വിവേചനത്തെക്കുറിച്ചു തങ്ങള്‍ക്കറിയാം. അറബി ഭാഷയെക്കുറിച്ച് തെറ്റിദ്ധാരണകളും ഭീതിയും ഇവിടെ നിലനില്‍ക്കുന്നു.
അറബി ഭാഷ ഭയക്കുന്നവരെ കളിയാക്കുന്ന തരത്തിലുള്ള പ്രചാരണത്തിലൂടെ ഈ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് ബാഗ് പുറത്തിറക്കിയത്. വലുതായി ചിന്തിക്കാന്‍ കഴിയാത്തവര്‍ അറബി വാചകങ്ങള്‍ കണ്ടാല്‍ അതിനെ തീവ്രവാദവുമായിട്ടാണ് ബന്ധപ്പെടുത്തുക.
സാമൂഹിക പ്രശ്‌നങ്ങളോട് തമാശ കലര്‍ന്ന രീതിയില്‍ ഗ്രാഫിക് ഡിസൈനര്‍മാര്‍ എന്ന നിലയിലുള്ള തങ്ങളുടെ പ്രതികരണങ്ങളുടെ ഭാഗമാണിതെന്നും ഇസ്രായേലിലെ ഹായ്ഫയില്‍ റോക്ക് പേപ്പര്‍ സിസ്സേഴ്‌സ് എന്ന ഡിസൈന്‍ സ്റ്റുഡിയോ നടത്തുന്ന ജമ്മാലിയും ഹദ്ദാദും പറയുന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക