|    Mar 27 Mon, 2017 12:13 pm
FLASH NEWS

അറബി പഠനം: സ്‌കൂളില്‍ ശ്രീരാമസേന പഠനം തടസ്സപ്പെടുത്തി

Published : 31st July 2016 | Posted By: SMR

മംഗളൂരു: ഫ്രഞ്ച് ഉള്‍പ്പെടെയുള്ള വിദേശ ഭാഷകള്‍ക്കൊപ്പം അറബിയും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള  മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയോട് അനുഭാവം പുലര്‍ത്തുന്ന ഒരു സംഘം ആളുകള്‍ നഗരപ്രാന്തത്തിലുള്ള സ്‌കൂളില്‍ അതിക്രമിച്ചു കടന്ന് ഭാഷാപഠനം തടസ്സപ്പെടുത്തി. നീര്‍മാര്‍ഗയ്ക്കു സമീപം പാടു ബൊണ്ടാന്‍തിലയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സെന്റ് തോമസ് ഹയര്‍ പ്രൈമറി സ്‌കൂളിലാണു സംഭവം.
വിദ്യാര്‍ഥികളില്‍നിന്ന് അറബിക് ടെക്സ്റ്റുകളും നോട്ട്ബുക്കുകളും തട്ടിപ്പറിച്ച സംഘം മേലില്‍ സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് അറബിക് അധ്യാപകന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. കൂടാതെ, മുസ്‌ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അനുമതി കൂടാതെ സംഘം മൊബൈലിലും പകര്‍ത്തി. അറബിയും ഉര്‍ദുവും നിര്‍ബന്ധിച്ച് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സ്‌കൂളില്‍ റെയ്ഡ് നടത്തിയതെന്ന് സംഭവത്തെ ന്യായീകരിച്ച് ശ്രീരാമസേനാ നേതാവ് ആനന്ദ് ഷെട്ടി പറഞ്ഞു.
വ്യത്യസ്ഥ മതങ്ങളെക്കുറിച്ച് ഇവിടെ പഠിപ്പിക്കുന്നുണ്ടെന്നും ഭാഷാപഠനം കുറ്റകരമാണോയെന്നും പ്രധാനാധ്യാപകന്‍ മെല്‍വിന്‍ ബ്രാഗ്‌സ് ചോദിച്ചു.  ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജര്‍മന്‍, ഫ്രഞ്ച്, അറബിക് ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും മുസ്‌ലിം വിദ്യാര്‍ഥികള്‍ അറബി പഠനത്തില്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക