|    Apr 27 Thu, 2017 10:38 am
FLASH NEWS

അറബിക് സര്‍വകലാശാല :നടപടികള്‍ ദ്രുതഗതിയിലാക്കണം-ജമാഅത്ത് കൗണ്‍സില്‍

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ദ്രുതഗതിയിലാക്കണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മലയാളം സംസ്‌കൃതം സര്‍വകലാശാലകള്‍ക്കൊപ്പം തന്നെ അറബിക് സര്‍വകലാശാലയും സ്ഥാപിക്കുവാന്‍   മുന്‍ ഗവണ്‍മെന്റ് നടപടികളാരംഭിച്ചെങ്കിലും നാളിതുവരെ ലക്ഷ്യപ്രാപ്തിയിലെത്താത്തതില്‍ ആശങ്കയുണ്ടെന്ന് ജമാഅത്ത് കൗണ്‍സില്‍ അറിയിച്ചു.  കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎ എം താജുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു.  അഡ്വ.പാച്ചല്ലൂര്‍ നുജുമുദ്ദീന്‍ അധ്യക്ഷനായിരുന്നു. ഡോ.എ ജഹാംഗീര്‍, അഡ്വ.എസ് മുജീബ്, അഡ്വ.പി സിയാവുദ്ദീന്‍, ഷജീര്‍ തോന്നയ്ക്കല്‍, അബ്ദുല്‍ സമദ് മാറനല്ലൂര്‍, നാസര്‍ മഞ്ചേരി സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day