|    Apr 27 Fri, 2018 1:53 pm
FLASH NEWS

അറബിക് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കണം: കെഎടിഎഫ്

Published : 18th March 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതയുള്ളതും കേരളത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ച് കൊണ്ടിരിക്കുന്നതുമായ അറബി ഭാഷയുടെ പ്രചാരണത്തിനായി അറബിക് യൂനിവേഴ്‌സിറ്റി സ്ഥാപിക്കല്‍ കാലഘട്ടത്തിന് അനിവാര്യമാണന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഒരു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ തീരുമാനിക്കാനായി കൂടുന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാംപ് മെയ് 5,6 തിയ്യതികളില്‍ ഈരാറ്റുപേട്ടയില്‍ നടക്കും. ക്യാംപിന്റെ വിജയത്തിനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും കെഎടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി  മുസക്കുട്ടി ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല ഉദ്ഘാടനം  ചെയതു.
സര്‍വീസില്‍ നിന്നു വിരമിക്കുന്ന കെഎടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസിന് ഉപഹാരം നല്‍കി. സംസ്ഥാന പ്രസിഡന്റ്  ഇബ്രാഹീം മുതൂര്‍ അധ്യക്ഷത വഹിച്ചു. സി അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍, വി എച്ച് നാസര്‍, പി എഫ് ഷെഫീഖ്, അഡ്വ.വി പി നാസര്‍, സി പി ബാസിത്ത്, നൂര്‍സലാം, മുഹമ്മദ് കുട്ടി, ബല്‍ക്കീസ് നവാസ്, റാഫി അബ്ദുല്‍ ഖാദര്‍, എം എഫ് അബ്ദുല്‍ ഖാദര്‍, മുഹമ്മദ് നജാഫ്, ബഷീര്‍ മുട്ടപ്പള്ളി, ഉണ്ണി ഫാത്തുമ്മ, കെ എ റഹ് മത്തുള്ള ഖാന്‍, എം പി അസ്ഹര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് യാസീന്‍, പ്രസിഡ് പി എം സൈദ് മുഹമ്മദ്  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss