|    Oct 16 Tue, 2018 5:28 pm
FLASH NEWS
Home   >  Kerala   >  

അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Published : 2nd October 2018 | Posted By: afsal ph

തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കു കിഴക്ക് ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസം വരെ കടലില്‍ പോകരുതെന്നും അതോറിറ്റി നിര്‍ദേശം നല്‍കി.

ഒക്ടോബര്‍ ആറിന് ന്യൂമര്‍ദം രൂപപ്പെട്ട് ഏഴ്, എട്ട് തീയതികളില്‍ അറബിക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ന്യൂമര്‍ദത്തെത്തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദീര്‍ഘനാളത്തേക്ക് കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ ഒക്ടോബര്‍ അഞ്ചിനു മുന്‍പ് സുരക്ഷിതമായി തീരത്തെത്തണമെന്ന് അറിയിക്കണം. ഇന്നു മുതല്‍ കടലില്‍ പോകുന്നവരും മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ അഞ്ചിനു മുന്‍പ് തീരത്തെത്തണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss