|    Nov 17 Fri, 2017 10:57 pm
FLASH NEWS
Home   >  National   >  

അറബിക്കടലില്‍ നിന്നും ഉപ്പുവെള്ളം കുടിക്കുന്ന ഗുണ്ടകളേ, ധൈര്യമുണ്ടെങ്കില്‍ വാ ! ഗുണ്ടാസ്റ്റൈലില്‍ വെല്ലുവിളിച്ച് കട്ജു

Published : 20th October 2016 | Posted By: G.A.G

KADJUഅറബി കടലില്‍ നിന്നും ഉപ്പുവെള്ളം കുടിക്കുന്ന ഗുണ്ടകളാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ധൈര്യമുണ്ടെങ്കില്‍ അലഹബാദി ഗുണ്ടയായ തന്നോട് പോരടിക്കാന്‍ വരു… പറയുന്നത്്  മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് മാര്‍കണ്ഡേയ കട്ജു. പാക് താരം ഫവാദ് ഖാന്‍ അഭിനയിക്കുന്ന കരണ്‍ ജോഹര്‍ ചിത്രം ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ കളിക്കുന്ന മള്‍ട്ടിപ്ലെക്‌സുകള്‍ക്കെതിരെ ഉയര്‍ന്ന ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കട്ജുവിന്റെ വെല്ലുവിളി.  അറബി കടലില്‍ നിന്നും ഉപ്പ് വെള്ളം കുടിക്കുന്ന ഗുണ്ടകളാണ് എംഎന്‍എസ്.  താന്‍ അലഹബാദി ഗുണ്ടയാണ്. പാവം പാക് താരങ്ങളെ വെറുതെ വിട്ട് തന്നോട് പോരടിക്കാന്‍ വരൂ. വലിയ ഗുണ്ട ആരാണെന്ന് നോക്കാം -കട്ജു ട്വീറ്റില്‍ പരിഹസിച്ചു.kadju-post

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക