|    Sep 26 Wed, 2018 2:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അറഫയില്‍ ജര്‍മന്‍ നിര്‍മിത തമ്പുകള്‍

Published : 22nd August 2018 | Posted By: kasim kzm

മക്ക: പരമ്പരാഗത തമ്പുകള്‍ക്കു പകരം അറഫയില്‍ ഈ വര്‍ഷം ജര്‍മന്‍ നിര്‍മിത തമ്പുകള്‍. അറബ് രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് മാത്രമായി അറഫ നഗരിയില്‍ സ്ഥാപിച്ചിരുന്ന പരമ്പരാഗത തമ്പുകള്‍ പൂര്‍ണമായും ഒഴിവാക്കി ഈ വര്‍ഷം ജര്‍മന്‍ തമ്പുകളാണൊരുക്കിയത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് നേരത്തെ തന്നെ ജര്‍മന്‍ നിര്‍മിത തമ്പുകളാണു തയ്യാറാക്കിയിരുന്നത്.ഒമ്പത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അറഫയില്‍ 385 ഹാജിമാര്‍ക്കു താമസിക്കാവുന്ന പ്രത്യേക തമ്പുകളാണ് ഒരുക്കിയിരുന്നതെന്ന് അറഫ തമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്ന മുതവ്വിഫ് എന്‍ജിനീയര്‍ മുഹമ്മദ് അറിയിച്ചു. ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനാവുന്ന ഷീറ്റുകളാണ് ഈ തമ്പുകളില്‍ ഉപയോഗിച്ചത്. ഓരോ ഹാജിമാര്‍ക്കും നിശ്ചയിച്ച തമ്പുകളില്‍ മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss