|    Jan 21 Sat, 2017 9:55 am
FLASH NEWS

അറക്കുളം വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്നത് മലിനജലം

Published : 1st July 2016 | Posted By: SMR

തൊടുപുഴ: നൂറ് കണക്കിനാളുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന അറക്കുളം പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്യുന്നത് മലിനജലം. പരാതി ശക്തമായതിനെ തുടര്‍ന്ന് അറക്കുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതിന്റെയടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പധികൃതര്‍ തൊടുപുഴയിലെ വാട്ടര്‍ അതോറിറ്റി അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പുതിയ ടാങ്കും കിണറും പൈപ്പും ഉള്‍പ്പെടെയുള്ള സ്ഥാപിക്കണമെന്നും ശുദ്ധീകരണ ടാങ്ക് ഉള്‍പ്പെടെയുള്ളവ പുതുക്കി പണിയണമെന്നും ആരോഗ്യ വകുപ്പധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിധി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ തുക മുടക്കാനാവില്ലെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ആരോഗ്യ വകുപ്പിലുള്ളവരെ അറിയിച്ചു. അറക്കുളം പുത്തന്‍പള്ളിക്കവലയില്‍ ജലനിധിക്കായി നിര്‍മ്മിച്ച കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാമെന്നാണ് വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി അറക്കുളത്തും പരിസരങ്ങളിലും കുടിവെളളമായി വിതരണം ചെയ്യുന്നത് കക്കൂസ് മാല്യന്യമടക്കം ഒഴുകിയെത്തുന്ന പണിക്കര്‍ തോട്ടിലെ ജലമാണ്.പണിക്കര്‍ തോട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം അറക്കുളം വലിയാറിന് സമീപത്ത് കെട്ടിക്കിടക്കുകയാണ്. ഈ വെള്ളമാണ് യാതൊരു ശുചീകരണവുമില്ലാതെ അതേ നിലയില്‍ പമ്പ് ചെയ്യുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം വാട്ടര്‍ അതോറിറ്റിയുടെ തന്നെ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 1100 + എന്ന ഞെട്ടിക്കുന്ന തോതിലായിരുന്നു.അതിഗുരുതരമായ അവസ്ഥയിലായിട്ടു പോലും യാതൊരു മുന്‍കരുതലും ഇല്ലാതെ മലിന ജലം വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക