|    Oct 20 Sat, 2018 4:18 am
FLASH NEWS

അറക്കപ്പറമ്പിലെ നിര്‍മാണംനാട്ടുകാര്‍ തടഞ്ഞു

Published : 19th January 2017 | Posted By: fsq

 

പുറത്തൂര്‍: മംഗലം പഞ്ചായത്തില്‍ തിരൂര്‍-പൊന്നാനി പുഴയില്‍ നിന്നും ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിര്‍മിച്ച അറക്കലപ്പറമ്പ് വിസിബിയുടെ ഷട്ടര്‍ നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് നാട്ടുകാര്‍ നിര്‍മാണപ്രവൃ ത്തി തടഞ്ഞു. പഞ്ചായത്ത് രണ്ടു ലക്ഷം രൂപയാണ് വിസിബിക്ക് ഷട്ടറിടാന്‍ നീക്കി വച്ചിരിക്കുന്നത്. മൂന്നര മീറ്റര്‍ നീളത്തിലുള്ള പലകയാണ് ഷട്ടര്‍ നിര്‍മാണത്തിന് ഉപയോഗിക്കേണ്ടത്. എന്നാല്‍ കരാറുകാരന്‍ 2.6 മീറ്റര്‍ നീളമുള്ള പലക ഉപയോഗിച്ചാണ് നിര്‍മാണം തുടങ്ങിയത്.പലകയുടെ നീളം കുറഞ്ഞതിനാല്‍ ശക്തമായ വേലിയേറ്റം മൂലം വിസിബി തകര്‍ന്ന് പുഴയില്‍ നിന്ന് ഉപ്പ് വെള്ളം കയറും എന്നതിനാലാണ് നാട്ടുകാര്‍ ഷട്ടര്‍ നിര്‍മാണം തടഞ്ഞത്. പഞ്ചായത്തിലെ അഞ്ചോളം വാര്‍ഡുകളിലേക്ക് തിരൂര്‍ പുഴയില്‍ നിന്ന് ഉപ്പ് കയറാതെ പ്രദേശത്തെ കുടിവെള്ളവും ഏക്കറു കണക്കിന്നുള്ള കൃഷിയും സംരക്ഷിച്ചു നിര്‍ത്തുന്ന വിസിബിയാണിത്. കെ ഇബ്രാഹീം കുട്ടി, സി പി കുഞ്ഞിമൂസ, മേഘനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണു നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss