|    Apr 23 Sun, 2017 11:18 pm
FLASH NEWS

അര്‍ഹരായവരുടെ ലിസ്റ്റില്ല; രണ്ടു രൂപ അരിവിതരണം നിര്‍ത്തിയെന്ന് റേഷന്‍ വ്യാപാരികള്‍

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: അര്‍ഹരായവരുടെ ലിസ്റ്റ് ലഭ്യമല്ലാത്തതിനാല്‍ രണ്ടുരൂപയ്ക്കുള്ള അരിയുടെ വിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ ഭദ്രതാ മുന്‍ഗണനാ പട്ടികയില്‍പെടാത്ത 1.21 കോടി ജനങ്ങള്‍ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അര്‍ഹരായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന 1.54 കോടി പേര്‍ക്ക് സൗജന്യ അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.രണ്ടുരൂപ അരിക്ക് അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തി പട്ടിക പ്രസിദ്ധീകരിക്കണം. ഇവര്‍ക്കായി കേന്ദ്രം അധിക വിഹിതമായി അനുവദിച്ച 4.25 ലക്ഷം മെട്രിക് ടണ്‍ അരി പാഴാവാതിരിക്കാന്‍ നടപടി സ്വീകരിക്കണം. കരട് മുന്‍ഗണനാ പട്ടികയില്‍ 15 ലക്ഷം അനര്‍ഹ കുടുംബങ്ങള്‍ കയറിപ്പറ്റിയിട്ടുണ്ട്. 13.5 ലക്ഷം പേരുടെ പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ റേഷന്‍ കാര്‍ഡില്‍ സീല്‍ പതിച്ചുനല്‍കരുത്. മുദ്ര പതിക്കുന്നതിലൂടെ അനര്‍ഹരെ അംഗീകരിക്കുകയാണ്. സീല്‍ പതിച്ച് നല്‍കിയവരെ പിന്നീട് നീക്കംചെയ്താല്‍ അവര്‍ കോടതി വഴി ചോദ്യംചെയ്യുന്നത് വിവാദ ലിസ്റ്റിന്റെ കാലാവധി നീണ്ടുപോവുന്നതിനിടയാക്കുമെന്നും അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. ഭാരവാഹികളായ സോമന്‍ കിടാരക്കുഴി, എ സന്തോഷ് പാറശ്ശാല, ആര്‍ വേണുഗോപാല്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day