|    Mar 24 Fri, 2017 9:25 pm
FLASH NEWS

അര്‍ഹമായ പണം നല്‍കിയില്ലെന്ന്; മൈത്രി നിക്ഷേപകര്‍ സെബിക്ക് പരാതി നല്‍കി

Published : 18th July 2016 | Posted By: SMR

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ഇഎസ്എസ്എസ്) നടത്തിവന്നിരുന്ന ലഘുസമ്പാദ്യ പദ്ധതിയായ മൈത്രിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ക്ക് പരാതി നല്‍കി. ജോയിന്റ്ക്രിസ്ത്യന്‍ കൗണ്‍സില്‍ വഴിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇഎസ്എസ്എസ് നടത്തിവന്നിരുന്ന മൈത്രി സ്‌കീം നിക്ഷേപ പദ്ധതി റിസര്‍വ് ബാങ്ക് നേരത്തേ തടഞ്ഞിരുന്നു. ആര്‍ബിഐയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പദ്ധതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തടഞ്ഞത്. ഇഎസ്എസ്എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്നിരുന്ന ലഘുസമ്പാദ്യ പദ്ധതിയില്‍ അഞ്ചു രൂപ മുതല്‍ മുകളിലോട്ട് എത്ര രൂപവേണമെങ്കിലും അംഗങ്ങള്‍ക്ക് നിക്ഷേപിക്കാമായിരുന്നു. എന്നാല്‍, ഇത്തരം പണ നിക്ഷേപ പദ്ധതി ബാങ്കുകള്‍ക്ക് മാത്രമെ നടത്താന്‍ കഴിയൂ. ഇതിന് പ്രത്യേക ലൈസന്‍സും ആവശ്യമാണ് . എന്നാല്‍, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ലൈസന്‍സ് എടുക്കാതെ നിയമവിരുദ്ധമായിട്ടാണ് ഇത് നടത്തിവരുന്നതെന്ന് ആര്‍ബിഐ കണ്ടെത്തിയതോടെയാണ് പദ്ധതി നിര്‍ത്താന്‍ അധികൃതര്‍ ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേലിന് നിര്‍ദേശം നല്‍കിയത്. പദ്ധതിയിലൂടെ വരാപ്പുഴ അതിരൂപതിയിലെ പാവപ്പെട്ട സ്ത്രീകളെ ഇഎസ്എസ്എസ് വഞ്ചിക്കുകയായിരുവെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസഫ് വെളിവില്‍ തേജസിനോട് പറഞ്ഞു.
പദ്ധതിയിലൂടെ ലഭിച്ച 4.25 കോടി രൂപ ഇവര്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചതിലൂടെ പ്രതിവര്‍ഷം 25 മുതല്‍ 30 ലക്ഷം വരെ ഡിവിഡന്റ് കിട്ടിയിട്ടുണ്ട് എന്നാല്‍ ഈ പണം മൈത്രി പദ്ധതിയിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. അതിനാല്‍ ഇത്തരത്തില്‍ പണനിക്ഷേപ പദ്ധതി നടത്താന്‍ സൊസൈറ്റിക്ക് അവകാശമില്ല. റിസര്‍വ് ബാങ്കിന്റെ എന്‍ബിഎഫ്‌സി(നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി) സര്‍ട്ടിഫിക്കറ്റോ സംസ്ഥാന സര്‍ക്കാരിന്റെ മണി ലെന്‍ഡിങ് പ്രകാരമുള്ള സര്‍്ട്ടിഫിക്കറ്റോ ഇല്ലാതെയാണ് കഴിഞ്ഞ 25 വര്‍ഷമായി സൊസൈറ്റി മൈത്രി പണ നിക്ഷേപ പദ്ധതി നടത്തിവന്നിരുന്നത്.
നിക്ഷേപകര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കാതെ വഞ്ചിച്ച ഇഎസ്എസ്എസ് അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സെബിയെ സമീപിച്ചിരിക്കുന്നതെന്നും ജോസഫ് വെളിവില്‍ പറഞ്ഞു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക