|    Mar 24 Fri, 2017 1:43 pm
FLASH NEWS

അര്‍ഷിദ് ഖുറേഷിയെയും സഹായിയെയും കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

Published : 25th July 2016 | Posted By: SMR

കൊച്ചി: നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ മുംബൈയില്‍ പിടിയിലായ അര്‍ഷിദ് ഖുറേഷിയേയും സഹായി റിസ്‌വാന്‍ ഖാനെയും കൊച്ചിയിലെത്തിച്ചു. കാണാതായ പാലാരിവട്ടം തമ്മനം സ്വദേശി മെറിന്‍ എന്ന മറിയത്തിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഖുറേഷിയെയും റിസ്വാനെയും അറസ്റ്റ് ചെയ്തത്.
ആലുവ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം, എറണാകുളം സെന്‍ട്രല്‍ എസ്‌ഐ വി വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ മുംബൈയില്‍ നിന്നു വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിച്ച ഇരുവരെയും കളമശ്ശേരി പോലിസ് എആര്‍ ക്യാംപില്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുള്ളതിനാല്‍ എന്‍ഐഎ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യും. ഇന്ന് രാവിലെ കാക്കനാട് കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒമ്പതില്‍ ഇവരെ ഹാജരാക്കും. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി വിജയന്‍ കോടതിയില്‍ അപേക്ഷ നല്‍കും. മുഖംമൂടി ധരിപ്പിച്ച നിലയിലാണ് രണ്ടു പേരെയും ഇന്നലെ ഉച്ചയോടെ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഖുറേഷിയും മെറിന്റെ ഭര്‍ത്താവായ യഹിയയും ചേര്‍ന്ന് പാലാരിവട്ടത്തുവച്ചും പിന്നീട് മുംബൈയില്‍ എത്തിച്ചും മതപരിവര്‍ത്തനം നടത്താനും ഐഎസില്‍ ചേരാനും നിര്‍ബന്ധിച്ചുവെന്ന് എബിന്‍ ജേക്കബ് നല്‍കിയ പരാതിയില്‍ പറയുന്നു. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത ഖുറേഷിയും റിസ്‌വാന്‍ ഖാനും പൂര്‍ണമായും സഹകരിച്ചതായി അറസ്റ്റിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി റസ്റ്റം പറഞ്ഞു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക