|    Dec 18 Mon, 2017 4:35 pm
Home   >  Todays Paper  >  page 9  >  

അര്‍മേനിയയില്‍ യസീദികളുടെ വന്‍ ആരാധനാലയം ഒരുങ്ങുന്നു

Published : 27th July 2016 | Posted By: SMR

യേരെവാന്‍: ലോകത്തിലെ ഏറ്റവും വലിയ യസീദി ആരാധനാലയം അര്‍മേനിയയില്‍ ഒരുങ്ങുന്നു. തലസ്ഥാനമായ യേരെവാനില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയുള്ള ചെറുഗ്രാമം അക്‌നാലിച്ചിലാണ് ഖുബ മെറെ ദിവാനെ എന്ന ആരാധനാലയം നിര്‍മിക്കുന്നത്. അര്‍മേനിയന്‍ ഗ്രനൈറ്റും ഇറാനിയന്‍ മാര്‍ബിളും ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടം മധ്യഭാഗത്തുള്ള കമാനത്തിനു ചുറ്റും ഏഴു താഴികക്കുടങ്ങളുള്ള രീതിയിലായിരിക്കും നിര്‍മിക്കുക. 200 ചതുരശ്ര മീറ്ററുള്ള പ്രാര്‍ഥനാമുറിയും ഇതിനുണ്ടായിരിക്കും. മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യസീദി വ്യവസായി മിര്‍സ സ്‌ലോയാന്‍ ആണ് നിര്‍മാണത്തിന് പണം ചെലവഴിക്കുന്നത്. തങ്ങളുടെ സമുദായം ഭീഷണി നേരിടുന്നതായും വ്യാപകമായി അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലും ഇറാഖിലും ഐഎസ് ലക്ഷ്യം വച്ച സമുദായമാണ് യസീദി.
ഞങ്ങളുടെ സമുദായം പലയിടങ്ങളിലായി ചിന്നിച്ചിതറി. അതിനാല്‍ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിനായി കുഞ്ഞുങ്ങള്‍ക്ക് എല്ലായിടത്തും പ്രാര്‍ഥനാ സൗകര്യം ഏര്‍പെടുത്തേണ്ടതുണ്ട്. ആഗോള യസീദി സംഘടനയായ യസ്ദയുടെ യുകെ വക്താവ് അഹ്മദ് ബുര്‍ജുസ് അറിയിച്ചു. നിലവിലെ ഏറ്റവും വലിയ യസീദി ആരാധനാലയം ഇറാഖിലെ മൗസിലിലുള്ള ലാലിഷ് ആണ്. അര്‍മേനിയയിലെ ന്യൂനപക്ഷവിഭാഗമാണ് യസീദികള്‍. രാജ്യത്തെ ഇവരുടെ ജനസംഖ്യ 35,000 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss