|    Jan 24 Tue, 2017 4:34 am

അര്‍മേനിയയില്‍ തോക്കുധാരികള്‍ പോലിസ് സ്‌റ്റേഷന്‍ പിടിച്ചെടുത്തു

Published : 18th July 2016 | Posted By: SMR

യേരെവാന്‍: അര്‍മേനിയന്‍ തലസ്ഥാനമായ യേരെവാനിലെ പോലിസ് സ്‌റ്റേഷന്‍ തോക്കുധാരികള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ നിരവധി പേരെ സംഘം ബന്ദികളാക്കിയതായി സുരക്ഷാവിഭാഗം അറിയിച്ചു. ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പോലിസ് ഉപമേധാവി ഉള്‍പ്പെടെയുള്ളവരെയാണ് ബന്ദികളാക്കിയിരിക്കുന്നത്.
ഇവരുടെ മോചനത്തിനായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് ദേശീയ സുരക്ഷാവിഭാഗം അറിയിച്ചു. തലസ്ഥാനത്തേക്കുള്ള ഭൂരിഭാഗം റോഡുകള്‍ അടച്ചതായും ഏതാനും പേരെ അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുണ്ട്. രാജ്യത്ത് സൈനിക അട്ടിമറി നടക്കാന്‍ പോവുകയാണെന്ന രീതിയില്‍ സംഘവുമായി ബന്ധമുള്ളവര്‍ പ്രചാരണം നടത്തുന്നതായി സുരക്ഷാവിഭാഗം കുറ്റപ്പെടുത്തി. മുന്‍ സൈനിക കമാന്‍ഡറും സര്‍ക്കാര്‍ വിമര്‍ശകനുമായ ജിറൈന്‍ സെഫിലിയന്‍ എന്നയാളുടെ ജയില്‍ മോചനമാണ് സംഘത്തിന്റെ ആവശ്യമെന്ന് അര്‍മേനിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക